കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ചൂണ്ടികാണിച്ചാണ് ജേക്കബ് തോമസ് ഫെസ്ബുക്ക് കുറിപ്പിട്ടത്. പെപ്പിട്ട് മൂടിയ സത്യം – 30 സെന്റ്, പൈപ്പിന് മുകളില്‍ പണിതത്- 15 നില, സെന്റിന് വില- 30 ലക്ഷം, ആകെ മതിപ്പുവില -900 ലക്ഷം എന്നിങ്ങനെ ഭൂമി ഇടപാടിലെ അഴിമതികള്‍ അക്കമിട്ട് നിരത്തുന്നതാണ് പോസ്റ്റ്. സത്യസന്ധര്‍ അഞ്ചുപേര്‍ എന്ന കുറിപ്പിലെ പരാമര്‍ശത്തിലുടെ താനുള്‍പ്പെടുന്ന അന്വേഷണസംഘത്തെ ന്യായീകരിക്കാനും ജേക്കബ് തോമസ് ശ്രമിച്ചതായാണ് സൂചന.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാഠം-5
സത്യത്തിന്റെ കണക്ക്
പൈപ്പിട്ട് മൂടിയ സത്യം-30 സെന്റ്
പൈപ്പിന് മുകളില്‍ പണിതത്-15 നില
സെന്റിന് വില-30 ലക്ഷം
ആകെ മതിപ്പു വില-900 ലക്ഷം
സത്യസന്ധര്‍-5
സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പു പോലെ