മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ചു; അച്ഛനെ മകന്‍ കുത്തിക്കൊന്നു!! അച്ഛന് പലതവണ താക്കീത് നല്‍കിയിരുന്നതായി മകന്‍

കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ചതിന് അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ തടാകം റോഡിലാണ് സംഭവം അരങ്ങേറിയത്. 27 കാരനായ മകന്‍ ദീപസ്വരൂപാണ് സ്വന്തം മുഖത്ത് മൂത്രമൊഴിച്ച അച്ഛന്‍ കെ. സെല്‍വരാജനെ കൊലപ്പെടുത്തിയത്. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ മകളുടെ ഒപ്പം അമേരിക്കയിലാണ്.

രണ്ടുവീടുകള്‍ വാടകയ്ക്ക് കൊടുത്തതില്‍നിന്ന് കിട്ടുന്ന തുകകൊണ്ട് ജീവിക്കുന്ന അച്ഛനും മകനും ജോലിക്ക് പോകാറില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇരുവരും നന്നായി മദ്യപിക്കുന്നവരാണ്. മദ്യപിച്ചുകഴിഞ്ഞാല്‍ സെല്‍വരാജന്‍ രാത്രി ഉറങ്ങിക്കിടക്കുന്ന ദീപസ്വരൂപിന്റെ മുഖത്ത് പലപ്പോഴും മൂത്രമൊഴിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

പലതവണ മകന്‍ അച്ഛനെ താക്കീതുചെയ്തിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ മുഖത്ത് മൂത്രമൊഴിച്ച അച്ഛനുമായി ദീപസ്വരൂപ് വഴക്കിട്ടു. പിന്നീട് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വീടിനുമുകളില്‍ താമസിക്കുന്നവര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്‌റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആര്‍.എസ്. പുരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

Similar Articles

Comments

Advertisment

Most Popular

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലപ്രഖ്യാപനം ജൂലൈയിൽ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട...

ഇഡിയുടെ സുരക്ഷ നോക്കുന്നത് സംസ്ഥാന പോലീസാണ്… പിന്നെയെങ്ങനെ സ്വപ്നയുടെ സുരക്ഷ ഏറ്റെടുക്കും..?

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര...

കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത...