ഭോപ്പാല്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ അറസ്റ്റിലെന്ന് സൂചന. രാജസ്ഥാന്‍ സര്‍ക്കാരാണ് മുതിര്‍ന്ന ഹിന്ദുനേതാവായ തൊഗാഡിയയെ അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് അറസ്റ്റെന്നാണ് വിവരം.
അതേസമയം വിഎച്ച്പി നേതൃത്വം പ്രവീണ്‍ തൊഗാഡിയയെ രാവിലെ മുതല്‍ കാണാനില്ലെന്നാണാണ് ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. എന്നാല്‍ രാജസ്ഥാന്‍ പൊലിസ് തൊഗാഡിയയെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത നിഷേധിച്ചു. പ്രവീണ്‍ തൊഗാഡിയെ അറസ്റ്റ് ചെയ്യുന്നതിന് ശ്രമിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം വിഎച്ച്പി തള്ളി.
നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പൊതുസേവകന്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചില്ല എന്നു പറയുന്ന വകുപ്പ് 188പ്രകാരമാണ് അറസ്റ്റ്.