ഒടുവില്‍ ശ്രീജിത്തിന്റെ സമരം മുഖ്യമന്ത്രി കണ്ടു,സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കത്തുനല്‍കും

തിരുവനന്തപുരം: അനുജന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആവശ്യം സി.ബി.ഐ തള്ളിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് മരിച്ചതുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് സിബിഐ അറിയിച്ചിരുന്നു

ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചു.സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കൂടാതെ, സിബിഐ അന്വേഷണമോ പൊലീസുകാര്‍ക്കെതിരായ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കാനും തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിച്ചു

കഴിഞ്ഞ ജൂണിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷ സിബിഐ തള്ളി. ശ്രീജീവിന്റെ മരണത്തിന് പിന്നിലുള്ള പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് 764 ദിവസങ്ങളായി സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം നടത്തുകയാണ് സഹോദരന്‍ ശ്രീജിത്ത്. ശ്രീജിവിനെ ലോക്കപ്പില്‍ വെച്ച് മര്‍ദ്ദിച്ച് കൊന്ന പൊലീസുകാരെ പിടികൂടണമെന്നാണ് ആവശ്യം.

Similar Articles

Comments

Advertismentspot_img

Most Popular