മുംബൈ ഹെലികോപ്ടര്‍ അപകടം: കാണാതയവരില്‍ രണ്ടു മലയാളികളും..! മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തു

മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ ഹെലികോപ്റ്ററില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. , കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. ജോസ് ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.

ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരുമായി പോയ വിമാനമാണ് കാണാതായത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഉള്‍ക്കടലില്‍ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.

രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പവന്‍ ഹാന്‍സ് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. ഹെലികോപ്റ്റര്‍ കാണാതായെന്ന് ഒഎന്‍ജിസി അറിയിച്ചതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular