പാര്‍വതിയെ ട്രോളി ബഡായി ബംഗ്ലാവ്… വിഡിയോ കാണാം

കസബ വിവാദം അവസാനിക്കുന്നില്ല. പാര്‍വതിയെ ട്രോളി ബഡായി ബംഗ്ലാവും. കസബ സിനിമക്കെതിരെ ഐഎഫ്എഫ്‌ക്കെ വേദിയില്‍ വെച്ച് വിമര്‍ശനം ഉന്നയിച്ച പാര്‍വതിക്കെതിരെ രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍മീഡിയയിലും മറ്റുമുണ്ടായത്. പാര്‍വതിയെ അനുകൂലിച്ചും പലരും രംഗത്തെത്തി. ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാക്കാര്‍ക്കിടയിലും രണ്ട് വിഭാഗം രൂപപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ആക്രമിച്ചവര്‍്‌ക്കെതി പാര്‍വ്വതി കേസും കൊണടുത്തു. രണ്ട് പേര്‍ അറസ്റ്റിലുമായി. എന്നാല്‍ അവിടെയും തീര്‍ന്നില്ല ഏറ്റവുമൊടുവില്‍ പാര്‍വതിയെ ട്രോളിയിരിക്കുന്നത് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലാണ്. മുകേഷും രമേഷ് പിഷാരടിയും പ്രധാന അവതാരകരായ പരിപാടിയില്‍ ആര്യയാണ് പാര്‍വതിയെ അനുകരിച്ചത്. ദൈവമേ കൈതൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജയറാമും സലിംകുമാറും പങ്കെടുത്ത എപ്പിസോഡിലാണ് പാര്‍വതിയെ വിമര്‍ശിച്ചത്.
വലിയ പൊട്ടും കണ്ണടയും വെച്ച് മുടി മുകളില്‍ കെട്ടിവെച്ച് തോള്‍സഞ്ചിയും തൂക്കിയായിരുന്നു ആര്യയെത്തിയത്. ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍ സംസാരിക്കുന്നതിനെ പരിഹസിച്ചതിന് ശേഷമാണ് പാര്‍വതിയുടെ ഐഎഫ്എഫ്‌കെ വേദിയിലെ വിമര്‍ശനത്തെ പരിഹസിക്കുന്നത്.
പരിപാടിയില്‍ ആര്യ പറയുന്നത് ഇങ്ങനെ,’ അണ്‍ഫോര്‍ച്ചുനേറ്റ്‌ലി, ഐ സോ എ മൂവി റീസന്റ്‌ലി, പക്ഷെ അതിന്റെ പേര് ഞാന്‍ പറയില്ല. ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കെല്ലാം അത് മനസിലായിക്കാണുമല്ലോ’. ഉടന്‍ തന്നെ ജയറാമും സലിം കുമാറും പിഷാരടിയും മുകേഷും ‘സേ, സേ’ എന്ന് പറഞ്ഞ് ചിത്രത്തിന്റെ പേര് പറയാന്‍ ആര്യയെ നിര്‍ബന്ധിക്കുന്നതാണ് രംഗം.
ഐഎഫ്എഫ്‌കെയിലെ പരിപാടിക്കിടെ സംസാരിക്കുന്നതിടയില്‍ പാര്‍വതിയുടെ വാക്കുകളും ഇതേ രീതിയിലായിരുന്നു.കസബയുടെ പേര് പറയാന്‍ ആദ്യം പാര്‍വതി തയ്യാറായിരുന്നില്ല. അപ്പോള്‍ തൊട്ടടുത്തിരുന്ന ഗീതു മോഹന്‍ ദാസാണ് പേര് പറയാന്‍ പാര്‍വതിയെ നിര്‍ബന്ധിച്ചത്. ഗീതുവിനെയാണ് ജയറാമും മുകേഷുമടക്കമുള്ളവര്‍ അനുകരിച്ചത്.
പാര്‍വതിയെ ട്രോളുന്ന ബഡായി ബംഗ്ലാവിന്റെ എപ്പിസോഡിലെ ഭാഗം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പാര്‍വ്വതി ഇനി ബഡായി ബംഗ്ലാവിനെതിരെ കേസുകൊടുക്കുമോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7