തൃശൂര്‍ : ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍നിന്നു കറങ്ങി നടന്ന മധ്യവയസ്കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്ഭാഗം മുറിച്ച് അതിനകത്തു മൊബൈല്‍ ഫോ!ണ് ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്. നൂറോളം ഫോട്ടോകള്‍ ഫോണില്‍ കണ്ടെത്തിട്ടുണ്ട്. തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന് ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ നടന്നുവരുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നിഴല്‍പൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു
ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍നിന്നു കറങ്ങി നടന്ന മധ്യവയസ്കനെ പൊലീസ് പിടികൂടി
Similar Articles
“സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, പരിധിക്കപ്പുറമുള്ള പെരുമാറ്റവുമായി ഡോക്ടർമാർ വന്നാൽ അവരെ കൈകാര്യം ചെയ്യുകതന്നെ ചെയ്യും, ആശുപത്രിൽവച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ…, അതിന്റെ പേരിൽ ജയിലിലാകേണ്ടി വന്നാൽപ്പോലും അത് അഭിമാനത്തോടെ ഏറ്റെടുക്കാൻ തയ്യാറാണ്” യൂത്ത്...
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ യൂത്ത് ലീഗ് നേതാവിൻ്റെ വക പൊതുമധ്യത്തിൽ ഭീഷണി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യുഎ റസാഖിൻ്റേതാണ് ഭീഷണി. വേണ്ടിവന്നാൽ ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നാണ്...
“സാധാരണ അടിപിടിക്കേസാണെന്നു കരുതി ഓട്ടൊ നിർത്തി, സെയ്ഫ് ആണെന്ന് അറിഞ്ഞിരുന്നില്ല, കഴുത്തിൽ നിന്നും പുറകുവശത്തുനിന്നും രക്തം വാർന്നുകൊണ്ടിരുന്നു, ആശുപത്രിയിലെത്താൻ എത്രനേരമെടുക്കുമെന്ന് ചോദിച്ചു”, സെയ്ഫ് അലിഖാനെ രക്ഷപ്പെടുത്തിയത് ഓട്ടോഡ്രൈവറുടെ സമയോചിത ഇടപെടൽ
മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ച ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചതെങ്ങനെയെന്ന് വിവരിച്ച് ഓട്ടോഡ്രൈവർബജൻ സിങ് റാണ. ഗേറ്റിനടുത്ത് ശബ്ദം കേട്ട് ഞാൻ ഓടിപോവുകയായിരുന്നു. ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട്...