മോഹന്‍ലാല്‍-അജോയ് വര്‍മ ചിത്രത്തിന് മുംബൈയില്‍ തുടക്കം, നടനെന്ന നിലയില്‍ രസകരമായ തിരക്കഥയെന്ന് ലാലേട്ടന്‍

മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ ഒരുക്കുന്ന മലയാളസിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മുംബൈ ആണ് സിനിമയുടെ പ്രധാനലൊക്കേഷന്‍. നടനെന്ന നിലയില്‍ വളരെയധികം രസകരമായ തിരക്കഥയാണ് സിനിമയുടേതെന്നും ഇതിന്റെ ഭാഗമായതില്‍ അത്യധികം സന്തോഷത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് സാജു തോമസ് ആണ്. ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍.

ചിത്രത്തില്‍ നായികയായി എത്തുന്നത് മീനയാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇത്. പേരിട്ടിട്ടില്ലാത്ത ഡ്രാമ ത്രില്ലര്‍ ആയ ചിത്രത്തില്‍ തൃഷയും മുഖ്യകഥാപാത്രമായി എത്തും. പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ ഇതിന്റെ ഷൂട്ടിങ് മുംബൈ, പൂനൈ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും. മേയ് ആദ്യം തിയറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിനെ എക്‌സൈറ്റഡ് ആക്കിയ ഒരു ഡ്രാമ ത്രില്ലറാണ് ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വിവരം.

Similar Articles

Comments

Advertisment

Most Popular

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലപ്രഖ്യാപനം ജൂലൈയിൽ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട...

ഇഡിയുടെ സുരക്ഷ നോക്കുന്നത് സംസ്ഥാന പോലീസാണ്… പിന്നെയെങ്ങനെ സ്വപ്നയുടെ സുരക്ഷ ഏറ്റെടുക്കും..?

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര...

കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത...