ധനുഷ്‌കോടി മരിച്ചട്ടില്ല, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുടങ്ങിപോയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വീണ്ടും വരുന്നു

ഷൂട്ടിംഗ് ആരംഭിച്ചിട്ടും പാതിവഴിയില്‍ വീണുപോയ പ്രിയദര്‍ശന്‍ ചിത്രം ധനുഷ്‌കോടിക്ക് വീണ്ടും ജീവന്‍വെക്കുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനേയും ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് പ്രിയദര്‍ശന്‍ ചിത്രം ഒരുക്കാനിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ധനുഷ്‌കോടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയായിരുന്നു.

മോഹന്‍ലാല്‍ മീഡിയ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ് ധനുഷ്‌കോടി. 1989 ല്‍ ഒരുക്കിയ ചിത്രം പുതിയ കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തിയാണ് കൊണ്ടുവരുമെന്ന പ്രതീക്ഷിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

മോഹന്‍ലാലിനേയും വന്ദനം ഫെയിം ഗിരിജ സേട്ടറിനേയും നായികാ നായകന്‍മാരാക്കിയാണ് പ്രിയദര്‍ശന്‍ സിനിമ പ്ലാന്‍ ചെയ്തത്. ഷൂട്ടിംഗ് വരെ ആരംഭിച്ചെങ്കിലും ചിത്രം പൂര്‍ത്തിയാക്കാനായില്ല. 29 വര്‍ഷമായി ജീവനറ്റ് കിടക്കുന്ന ധനുഷ്‌കോടിക്കായി മോഹന്‍ലാല്‍- പ്രിയദര്‍ശന്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ടി ദാമോദരന്‍ മാഷാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം പഴയ കഥയ്ക്കും കഥാപാത്രത്തിനും മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് ആരാധകരുടെ പക്ഷം.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....