ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി വന്ന യുവാവിന്റെ ആദ്യത്തെ ഇര എ ആര്‍ റഹ്മാന്‍. വിശാഖപട്ടണം സ്വദേശിയായ സന്ദീപ് കുമാറാണ് ഐശ്വര്യ തന്റെ അമ്മയാണെന്നും അതിന് തക്കതായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ട് രംഗത്ത് വന്നത്.
ഐശ്വര്യയുടെ ഒരു പരാതി ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാം എന്ന നിലപാടിലാണ് വിശാഖപ്പട്ടണം പോലീസ്. എന്നാല്‍ ഐശ്വര്യ ഇതുവരെ ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഐശ്വര്യയുടെ മകനാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നതിന് കുറിച്ച് കാലം മുന്‍പ് എ.ആര്‍ റഹ്മാന്റെ പിന്‍ഗാമിയാണ് താനെന്ന് ഈ യുവാവ് അവകാശപ്പെട്ടിരുന്നു. ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണ് സന്ദീപ്. പഠനത്തില്‍ മിടുക്കനായിരുന്ന അയാള്‍ ഇന്ന് മദ്യത്തിന് അടിമയാണെന്ന് പോലീസ് പറയുന്നു.
1988ല്‍ ലണ്ടനില്‍ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്തായിരുന്നുവെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ‘അമ്മ’യുടെ കൂടെ താമസിക്കണമെന്നാണ് സന്ദീപിന്റെ ആഗ്രഹം. 1988 ല്‍ ഐശ്വര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നുവെന്നതാണ് മറ്റൊരു സത്യം.