വെറോണ്‍ ഫിലാന്‍ഡര്‍ എറിഞ്ഞിട്ടു, കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കു 72 റണ്‍സിന്റെ തോല്‍വി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ ആതിഥേയരോട് തോല്‍വി വഴങ്ങിയത്. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 135 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് പിഴുത വെറോണ്‍ ഫിലാന്‍ഡറുടെ മാസ്മരിക സ്‌പെല്ലാണ് ഇന്ത്യക്കു പരാജയത്തിലേക്കു വഴികാട്ടിയത്. 15.4 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഫിലാന്‍ഡറുടെ നേട്ടം.

37 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ 13 റണ്‍സുമായി പുറത്താകാതെനിന്നു. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 49 റണ്‍സാണ് ഇന്ത്യയെ നൂറുകടത്തിയത്. നായകന്‍ വിരാട് കോഹ്ലി(28) റണ്‍സ് നേടി പുറത്തായപ്പോള്‍ ആദ്യ ഇന്നിംഗ്‌സിലെ ഹീറോ ഹാര്‍ദിക് പാണ്ഡ്യയുടെ സന്പാദ്യം ഒരു റണ്‍സായിരുന്നു. വിജയ്(13), ധവാന്‍(16), പുജാര(4), രോഹിത്(10), സാഹ(8), ഷാമി(4), ബുംറ(0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്‌സ്മാര്‍മാരുടെ സംഭാവന. ദക്ഷിണാഫ്രിക്കയ്ക്കായി മോണ്‍ മോര്‍ക്കല്‍, കാസിഗോ റബാദ എന്നിവര്‍ രണ്ടു വിക്കറ്റും നേടി.

നേരത്തെ, അപ്രതീക്ഷിത തിരിച്ചുവരവിലൂടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്‌സില്‍ എറിഞ്ഞൊതുക്കിയത്. 77 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 130 റണ്‍സിന് പുറത്തായി. മൂന്നാം ദിനം മഴകാരണം ഒരുപന്തു പോലും എറിയാന്‍ കഴിയാതിരുന്ന മത്സരത്തിന്റെ നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാരുടേതായിരുന്നു. 65/2 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയാണ് 130 റണ്‍സില്‍ പുറത്തായത്.

Similar Articles

Comments

Advertismentspot_img

Most Popular