ബോണക്കാട് പൊലീസ് നടപടിക്കെതിരെ ഇടയലേഖനവുമായി ലത്തീന്‍സഭ; സര്‍ക്കാര്‍ മൗനം പാലിക്കുന്നു, പൊലീസിന്റേത് ഏകപക്ഷീയമായ നടപടി

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ത്ഥാടകരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിനെതിരെ പ്രതിഷേധവുമായി ലത്തീന്‍ സഭയുടെ ഇടയലേഖനം. സര്‍ക്കാരിനെയും പൊലീസ് നടപടിയെയും കുറ്റപ്പെടുത്തുന്ന ഇടയലേഖനം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളില്‍ വായിച്ചു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി.

സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. വിശ്വാസികളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഇതുവരെ സംഭവത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടിലെന്നും ലേഖനത്തില്‍ പറയുന്നു.

വനം വകുപ്പില്‍ വിഷയത്തില്‍ ആദ്യം നല്‍കിയ ഉറപ്പുകള്‍ പിന്നീട് പാലിച്ചിട്ടില്ലെന്നും അതുകൊണ്ട് വിശ്വാസികളോട് സമരത്തിന് ആഹ്വാനം ചെയ്യണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. കഴിഞ്ഞദിവസം ബോണക്കാടും, വിതുരയിലും ഉണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും രൂപത ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ തീര്‍ത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരുമെന്നാണ് ഇടയലേഖനത്തിലൂടെ സഭ അറിയിച്ചത്.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....