പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ , അവര്‍ തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമായിരിക്കും: സിനിമാ വിവാദം കൊഴുക്കുന്നിനിടയില്‍ പരോക്ഷവിമര്‍ശനവുമായി പ്രതാപ് പോത്തന്‍ രംഗത്ത്

സിനിമയും അഭിനേതാക്കളും സംബന്ധിച്ച ചര്‍ച്ചയില്‍ ‘പ്രേക്ഷകര്‍ക്കൊപ്പം’ എന്ന വാദം ഉന്നയിച്ചും അഭിനേതാക്കളുടെ വാദഗതികളെ വിമര്‍ശിച്ചും സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍. ഫെയ്സ്ബുക്കിലൂടെയാണ് പ്രതാപ് പോത്തന്റെ പ്രതികരണം.

പ്രതാപ് പോത്തന്റ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തെരുവില്‍ സര്ക്കസ് കളിക്കുന്നവരും , സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വിത്യാസം ഉണ്ട്. തെരുവില്‍ കളിക്കുന്നവര്‍ക് കാണുന്നവര്‍ ഇഷ്ടമുണ്ടെങ്കില്‍ , ഇഷ്ടമുള്ള പൈസ കൊടുത്താല്‍ മതി. പക്ഷേ ഒരു സിനിമ കാണാന്‍ ചെല്ലുമ്പോള്‍, പടം ഇഷ്ടം ആയാലും ഇല്ലെങ്കിലും അവര്‍ പറഞ്ഞു വെച്ചിരിക്കുന്ന ക്യാഷ് കൊടുക്കണം. ഞാന്‍ ഉള്‍പ്പടെ ഉള്ള സിനിമ പ്രവര്‍ത്തകര്‍ ജീവിച്ചു പോകുന്നത് സാധാരണക്കാര്‍ ആയ മനുഷ്യരുടെ വിയര്‍പ്പിന്റെ വിലയില്‍ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്.ഞങ്ങള്‍ ഉള്‍പ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോള്‍ ആണ് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ , അവര്‍ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളര്‍ന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകര്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരവും ആയിരിക്കും.
#പ്രേക്ഷകര്‍ക്കൊപ്പം

Similar Articles

Comments

Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...