ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം,കര്‍ശന നടപടിയുണ്ടാവുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: കോഴിക്കോട് ഭിന്നലിംഗക്കാരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശനട നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലിസ് മേധാവി. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.പരാതിക്കാര്‍ ആര്‍ക്കെതിരെയാണോ മൊഴി നല്‍കിയത് അവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കസബ എസ്.ഐയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവ പരിപാടികള്‍ കഴിഞ്ഞ് താമസസ്ഥലത്തക്കേു മടങ്ങവെ ബുധനാഴ്ച അര്‍ധരാത്രി 12.30ഓടെ മിഠായിതെരുവിന് സമീപം താജ് റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടക്കടവ് സ്വദേശി സുസ്മി (42), അപ്സര തിയേറ്ററിനു സമീപം താമസിക്കുന്ന മമതാ ജാസ്മിന്‍ (47) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7