BREAKING NEWS

‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ

· · 1 min read
Share: Copied!

ചണ്ഡിഗഡ്: മെഡിക്കൽ സ്റ്റോറിലൂടെ ലഹരിമരുന്ന് വിൽക്കുന്നുവെന്ന ആരോപണം ചോദ്യം ചെയ്ത ലഹരിവിരുദ്ധ പ്രവർത്തകനെ കടയുടമ വെടിവെച്ചുകൊന്നു. പഞ്ചാബിലെ മാൻസയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ലഹരിവിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിങ് ജോട്ടയാണ് കൊല്ലപ്പെട്ടത്. മെഡിക്കൽ സ്റ്റോർ ഉടമയുമായുള്ള തർക്കം ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് പർവീന്ദറിന് വെടിയേറ്റത്. വെടിവെപ്പിന് പിന്നാലെ കടയുടമ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

ഏകദേശം അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രായമായ ഒരാൾക്കൊപ്പമാണ് പർവീന്ദർ മെഡിക്കൽ സ്റ്റോറിലെത്തുന്നത്. തുടർന്ന് കടയുടമയുമായി ലഹരിമരുന്ന് വിൽപ്പനയെച്ചൊല്ലി വാക്കുതർക്കമുണ്ടായി. കടയുടമയുടെ കൈവശം തോക്കുള്ളതും ദൃശ്യങ്ങളിൽ കാണാം. ‘നിങ്ങളെന്തിനാണ് തോക്ക് കൈവശം വെച്ചിരിക്കുന്നത്? എന്നെ കൊല്ലാനാണോ? എങ്കിൽ കൊന്നോളൂ’ എന്ന് പർവീന്ദർ കടയുടമയോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. പോലീസിനെ വിളിക്കാനും കൂടുതൽ ആളുകളെ സ്ഥലത്തെത്തിക്കാനും കൂടെയുള്ളയാളോട് പർവീന്ദർ ആവശ്യപ്പെടുന്നുണ്ട്. മെഡിക്കൽ സ്റ്റോറിലെ സി.സി.ടി.വി ദൃശ്യങ്ങൾ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടർന്ന് തന്നിൽനിന്നാണോ ലഹരിമരുന്ന് വാങ്ങിയതെന്ന് കടയുടമ പ്രായമായ ആളോട് ചോദിച്ചു. ലഹരിമരുന്ന് വാങ്ങിയതിന്റെ റെക്കോർഡിങ് കൈവശമുണ്ടെന്ന് പർവീന്ദർ മറുപടി നൽകി. ഏതാണ്ട് നാല് മിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ കടയുടമ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതോടെ പർവീന്ദറിന്റെ ഫോൺ താഴെ വീഴുകയും ഫേസ്ബുക്ക് ലൈവ് അവസാനിക്കുകയും ചെയ്തു. സംഭവത്തിനുശേഷം കടയുടമ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

വർഷങ്ങളായി മാൻസയിലും സമീപ പ്രദേശങ്ങളിലും ലഹരിയുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ പ്രവർത്തിച്ചുവരികയായിരുന്നു പർവീന്ദർ. ലഹരിവിരുദ്ധ ഇടപെടലുകളിലൂടെയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഫേസ്ബുക്കിൽ 24,000ത്തോളം പേർ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. ലഹരിവിൽപ്പന ചോദ്യം ചെയ്യുന്നതിനിടെ നടന്ന കൊലപാതകം പ്രദേശത്ത് വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026
BREAKING NEWS
പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ
13 Oct 2026
BREAKING NEWS
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല... രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്... പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം
13 Oct 2026