തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്. ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് എസ് കുമാറാണ് അധിക്ഷേപ പരാമർശം നടത്തിയത്.
ഇന്ന് രാത്രി 10 മണിക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ ഒത്തുചേരൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് എന്ന് മെൻസ് അസോസിയേഷൻ. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളും സമൂഹമാധ്യമ വീഡിയോയിൽ എസ് കുമാർ നടത്തി.
രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ എന്നും അധിക്ഷേപരാമർശം നടത്തി.






