BREAKING NEWS

അടുത്ത അങ്കത്തിനു പാക്കിസ്ഥാൻ കോപ്പുകൂട്ടുന്നു? സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനുമിടയിൽ ഭീകരാക്രമണമുണ്ടായേക്കാം!!- അതീവ ജാഗ്രതാ നിർദേശവുമായി രഹസ്യാന്വേഷണ ഏജൻസി, വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്‌കൂളുകൾ കർശന നിരീക്ഷണത്തിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. 2025 സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളിൽനിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്‌കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശമുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

‘2025 സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനും ഇടയിൽ സാമൂഹികവിരുദ്ധരായ ആളുകളിൽനിന്നോ ഭീകരസംഘടനകളിൽ നിന്നോ വിമാനത്താവളങ്ങളിൽ ആക്രമണം ഉണ്ടാകാം എന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, എയർഫോഴ്‌സ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകുന്നു,’ ബിസിഎഎസ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎഎസിന്റെ നിർദ്ദേശമെന്ന് ദേശീയ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ, പ്രാദേശിക പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്റലിജൻസ് ബ്യൂറോ (ഐബി), മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബിസിഎഎസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിർദ്ദേശങ്ങളോ ലഭിച്ചാൽ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവെക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മറ്റ് നടപടികളുടെ കൂട്ടത്തിൽ, എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും അവ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ്, വിമാനത്താവളങ്ങൾ, എയർലൈനുകൾ എന്നിവയുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് ഈ നിർദ്ദേശം ഒരുപോലെ ബാധകമാണ്. വാണിജ്യ വിമാനങ്ങളിൽ കയറ്റുന്നതിന് മുമ്പ് എല്ലാ കാർഗോകളും തപാലുകളും കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്സലുകൾക്ക് കർശനമായ സ്‌ക്രീനിംഗ് നിർബന്ധമാണ് എന്നും സുരക്ഷാ ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നടക്കുന്നത് കോടികളുടെ അഴിമതി!! ​ഗുണ്ടായിസം കാണിച്ച് നിശബ്ദരാക്കുന്നു, പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകൾ ഞാൻ പുറത്തുകൊണ്ടുവരുമോ എന്ന ഭയത്തിൽ- സാന്ദ്രാ തോമസ്

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026