BREAKING NEWS

ലാൻഡിങ്ങിനിടെ എയർ കാനഡയുടെ വിമാനം റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, വിമാനത്തിൽ നൂറോളം യാത്രക്കാർ, ട്രക്കിലുണ്ടായിരുന്ന നാല് പേർക്ക് ​ഗുരുതര പരുക്ക്- ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

ന്യൂയോർക്ക്: കാനഡയിൽ നിന്നെത്തിയ എയർ കാനഡയുടെ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗേറ്റിന് സമീപത്തേക്ക് നീങ്ങവേ ആയിരുന്നു അപകടമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

കാനഡയിലെ മോണ്ട്‌റിയലിൽനിന്നെത്തിയ എയർ കാനഡ എക്‌സ്പ്രസ് സിആർജെ-900 വിമാനമാണ് റൺവേയിലുണ്ടായിരുന്ന ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്. നാല് അഗ്നിശമനസേനാ ജീവനക്കാർക്ക് പരുക്കേറ്റതായും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് വിവരം.

നൂറോളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026