BREAKING NEWS

പള്ളിക്കുള്ളിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് നമസ്‌കരികരിക്കാന്‍ വിടില്ല, സ്ത്രീകള്‍ വീട്ടിലിരുന്ന് നമസ്കരിച്ചാലും പള്ളിയിൽ നമസ്‌കരിച്ചാലും ഒരേ പ്രതിഫലം തന്നെയാണ് ലഭിക്കുന്നത്, സുപ്രീം കോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോർഡ്

· · 1 min read
Share: Copied!

ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകൾ പള്ളിയിൽ വന്നുതന്നെ നമസ്കരിക്കണമെന്ന് നിർബന്ധമില്ലെന്നും വീട്ടിൽ നമസ്കരിക്കുന്നത് പുരുഷൻ പള്ളിയിൽ നമസ്കരിക്കുന്നതിനു തുല്യമാണെന്നും എഐഎംപിഎൽബിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എംആർ ഷംസാദ് കോടതിയെ അറിയിച്ചു.

എന്നാൽ പള്ളിക്കുള്ളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് നമസ്‌കരിക്കണമെന്നോ പ്രധാനകവാടം വഴിതന്നെ അകത്തുപ്രവേശിക്കണമെന്നോ നിർബന്ധം പിടിക്കാനാവില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാഹർജികൾ പരിശോധിക്കുന്ന സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് ബോർഡ് നിലപാടറിയിച്ചത്.

പള്ളിക്കകത്തു പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട പരമ്പരാഗത രീതികളുണ്ടെന്നും പ്രധാന കവാടംവഴി പ്രവേശിക്കാനോ പുരുഷന്മാരുമായി വേർതിരിക്കുന്ന മറ നീക്കംചെയ്യാനോ സാധിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് കോടതിയിൽ വ്യക്തമാക്കി.സ്ത്രീകൾ പള്ളിക്കകത്തു പ്രവേശിക്കുന്നതു തടയരുതെന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ സ്ത്രീകൾ പള്ളിയിൽ വന്നു നമസ്കരിക്കണമെന്ന നിർബന്ധമില്ല. അവർ വീട്ടിലിരുന്നു നമസ്കരിച്ചാലും പുരുഷൻ പള്ളിയിൽ നമസ്‌കരിക്കുമ്പോൾ ലഭിക്കുന്ന അതേ പ്രതിഫലമാണ് ലഭിക്കുക” എന്നാണ് ബോർഡ് കോടതിയെ അറിയിച്ചത്.

 

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026