BREAKING NEWS

സംസ്ഥാനത്ത് ഇപ്പോഴുള്ളത് രാഷ്ട്രീയവൽക്കരിച്ച ഭീകരവാദം, ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ല, അവർക്ക് പണം മാത്രം മതി!! ടിവികെ വാഗ്ദാനം ചെയ്തത് സംസ്ഥാന അധ്യക്ഷ സ്ഥാനം- നടൻ ദേവൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ടിവികെ തനിക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതായി നടൻ ദേവൻ. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സെപ്റ്റംബർ 10 ന് വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ദേവൻ മാധ്യമങ്ങളോടു പറഞ്ഞു. കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് തനിക്കു ആഗ്രഹം. ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ല. പണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ദേവൻ‌ കുറ്റപ്പെടുത്തി.

അതുപോലെ ടിവികെയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ആദ്യവട്ട ചർച്ചകൾ കഴിഞ്ഞുവെന്നും ദേവൻ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പ്രതിനിധിയുമായി ദേവൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ദേവൻ ബിജെപി വിട്ടത്. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ചത് വലിയ റെസ്‌പോൺസ്. സംസ്ഥാനത്ത് ഇപ്പോഴുള്ളത് രാഷ്ട്രീയവൽക്കരിച്ച ഭീകരവാദം. ഇതിനെ നേരിടുന്നതിൽ ബിജെപി നേതൃത്വം പരാജയം. അതുകൊണ്ടാണ് പാർട്ടിവിട്ടത്. തന്റെ പഴയ പാർട്ടി പുനരുജീവിപ്പിച്ച് ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും ദേവൻ വ്യക്തമാക്കി.

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026