Uncategorized

കുംബിടിയാ… കുംബിടി…ഒരേസമയം തൊഴിലുറപ്പ് ജോലിയിലും പഞ്ചായത്ത് കമ്മിറ്റി ഓഫിസിലും പങ്കെടുത്തതായി രേഖ, വൈസ് പ്രസിഡന്റടക്കം അഞ്ച് പഞ്ചായത്തംഗങ്ങൾക്കെതിരെ നടപടി

· · 1 min read
Share: Copied!

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റടക്കം അഞ്ച് പഞ്ചായത്തംഗങ്ങൾ ഒരേ സമയം തൊഴിലുറപ്പ് ജോലിയിലും പഞ്ചായത്ത് കമ്മിറ്റിയിലും പങ്കെടുത്തതായി രേഖ. പരാതി ഉയർന്നതോടെ അന്വേഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ, തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിച്ച വേതനം പലിശയടക്കം തിരിച്ചടക്കാൻ ഉത്തരവിട്ടുകൊണ്ട് നടപടിയായി.

ഇനി സ്വാതന്ത്ര്യമില്ല, സ്വാതന്ത്ര്യദിനവും ഗാന്ധി ജയന്തിയും അദ്ധ്യയനദിനമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്?

വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ശ്രീരാമൻ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷ ജെ പ്രതിഭ, പഞ്ചായത്ത് അംഗങ്ങളായ ഇ മുനിയലക്ഷ്മി, ബി ജോർജ്, സുമിത്ര മനു എന്നിവരാണ് തൊഴിലുറപ്പ് ജോലിക്കും പഞ്ചായത്ത് കമ്മിറ്റിയിലും ഒരേ പങ്കെടുത്തതായി രേഖകളിൽ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാൻ പി ജി രാജൻ ബാബുവിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി.

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു, എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ്,

ആരോപണ വിധേയരായ പഞ്ചായത്തംഗങ്ങൾ തൊഴിലുറപ്പ് മേറ്റുമാ‍ർ പഞ്ചായത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തി. ഇതിൽ വൈസ് പ്രസിഡൻ്റ് എം ശ്രീരാമൻ രണ്ട് ദിവസവും ബാക്കി നാല് അംഗങ്ങൾ ഓരോ ദിവസവും ഇരട്ട വേതനം കൈപ്പറ്റിയതായി കണ്ടെത്തി. പഞ്ചായത്ത് കമ്മറ്റി, സ്റ്റാൻഡിംഗ് കമ്മറ്റി യോഗം എന്നിവയിലാണ് പങ്കെടുത്തത്. രണ്ടിടത്ത് ഒരേസമയം വേതനം പറ്റരുതെന്ന് അറിയില്ലായിരുന്നുവെന്ന ന്യായമാണ് കൂടുതൽ പേരും ഓംബുഡ്സ്മാന് മുൻപിൽ പറഞ്ഞത്.

എന്തോന്നാടാ ഇത്!!, ശിവനേ എന്റെ തല… ഒറ്റബോളിൽ മാറ്റിവച്ച ഹെൽമറ്റ് വെങ്കടേഷ് അയ്യരെ കൊണ്ട് തലയിൽ വെപ്പിച്ച് ക്രുനാൽ പാണ്ഡ്യ, അടുത്ത ബോളിൽ കുറ്റിയും തെറുപ്പിച്ചു- വീഡിയോ

അതേസമയം പഞ്ചായത്തംഗങ്ങൾ കൈപ്പറ്റിയ തൊഴിലുറപ്പ് വേതനം വാങ്ങിയ ദിവസം മുതൽ തിരിച്ചടക്കുന്ന ദിവസം വരെ 18 ശതമാനം പലിശ ചേർത്ത് തിരച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. ഇവർക്ക് നിയമപരമല്ലാത്ത ഇളവനുവദിച്ച മേറ്റുമാരായ വിജയ ലക്ഷ്മി, ക്രിസ്തുമേരി, ശരണ്യ, സബീന സബീർ, ലക്ഷ്മി എന്നിവരെ മേറ്റ് പദവിയിൽ നിന്നും സ്ഥിരമായി ഒഴിവാക്കാനും നിർദ്ദേശിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ നടപടി ക്രമങ്ങൾ, നിയമ വശങ്ങൾ എന്നിവ സംബന്ധിച്ച് ജനപ്രതിനിധികൾക്ക് നിർബന്ധ പരിശീലനം നൽകാനും ഓംബുഡ്സ്മാൻ്റെ ഉത്തരവിലുണ്ട്. ഉത്തരവനുസരിച്ച് തുക തിരച്ചടക്കാൻ വണ്ടിപ്പെരിയാർ പഞ്ചായത്ത് അഞ്ച് പേർക്കും നോട്ടീസ് നൽകി.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026