BREAKING NEWS

ഇനി സ്വാതന്ത്ര്യമില്ല, സ്വാതന്ത്ര്യദിനവും ഗാന്ധി ജയന്തിയും അദ്ധ്യയനദിനമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്?

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികൾ ഒഴിവാക്കി പ്രവർത്തി ദിനമാക്കാനുള്ള ആലോചനയിൽ പൊതുവിദ്യാഭ്യാസ വകുപ്പെന്ന് സൂചന . ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളിൽ അവധി നൽകുന്നതിന് പകരം അദ്ധ്യയനദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു മലയാള ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്. നിശ്ചിത അദ്ധ്യയന ദിനങ്ങൾ ഉറപ്പാക്കാനാണ് ഇത്തരത്തിൽ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികൾക്ക് അറിവു പകർന്ന് നൽകാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ ക്ലാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് പെതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട്.

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു, എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ്,

കണക്കുകൾ നോക്കിയാൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറുമുതൽ എട്ടുവരെ ക്ളാസുകളിൽ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം. എട്ടുവരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ. നിലവിലെ അവസ്ഥയിൽ എൽപിയിൽ 200 ദിനങ്ങൾ കണ്ടെത്താനാവും. എന്നാൽ യുപിയിലും ഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോൾ ശരാശരി 195 പ്രവൃത്തി ദിനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ.

എന്തോന്നാടാ ഇത്!!, ശിവനേ എന്റെ തല… ഒറ്റബോളിൽ മാറ്റിവച്ച ഹെൽമറ്റ് വെങ്കടേഷ് അയ്യരെ കൊണ്ട് തലയിൽ വെപ്പിച്ച് ക്രുനാൽ പാണ്ഡ്യ, അടുത്ത ബോളിൽ കുറ്റിയും തെറുപ്പിച്ചു- വീഡിയോ

അതേസമയം ശനിയാഴ്ച പ്രവൃത്തിദിനമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിപക്ഷം അദ്ധ്യാപക സംഘടനകളും ഇതിനെ എതിർക്കുകയാണ്. തുടർച്ചയായി ആറുപ്രവൃത്തിദിവസം വരാതെ ശനിയാഴ്ച അദ്ധ്യയന ദിനമാക്കാമെന്ന ധാരണയായിട്ടുണ്ട്. ഇതിലൂടെ അടുത്ത അദ്ധ്യയനവർഷം മുതൽ ഏഴ് അദ്ധ്യയന ദിനങ്ങൾ അധികം ലഭിക്കും. സ്കൂൾ സമയം അരമണിക്കൂർ അധികമാക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാസത്തിൽ രണ്ടുദിവസം അധികമായി ലഭിക്കും. ഇതിനുപുറമേ കലാകായികമേളകൾ ശനിയാഴ്ചയിലേക്കുകൂടി ക്രമീകരിച്ച് കൂടുതൽ അദ്ധ്യയന ദിനങ്ങൾ ഒരുക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എന്നാൽ മഴപോലുളള അപ്രതീക്ഷിത അവധികൾ അദ്ധ്യയന ദിനങ്ങൾ കവർന്നെടുക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. അതിനാൽ പരമാവധി പൊതു അവധികൾ ഒഴിവാക്കി അധ്യയന ദിവസങ്ങൾ കണ്ടെത്തനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026