BREAKING NEWS

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു, എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ്,

· · 1 min read
Share: Copied!

ആലപ്പുഴ : നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്. സുഭാഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.ഇയാൾക്കെതിരെ ആറ് പരാതികൾ ആണ് പാർട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്.

കറ്റാനത്തും, കോട്ടയത്തും ഉള്ള നഴ്സിംഗ് കോളേജുകളിലാണ് അഡ്മിഷൻ വാഗ്ദാനം നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇന്നലെ രാത്രി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് നടപടി തീരുമാനിച്ചത്. പരാതികൾ അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചു. ഏരിയ കമ്മിറ്റി അംഗം യേശുദാസ്, എൽ സി സെക്രട്ടറി മോഹൻദാസ്, എൽ സി അംഗം ജയകുമാർ എന്നിവരാണ് കമ്മീഷനംഗങ്ങൾ. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും സുഭാഷിനെതിരെ പരാതി ഉയർന്നിരുന്നു. എന്നാൽ പണം വാങ്ങിയിട്ടില്ലെന്നും ചിലരെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അവരാണ് പണം വാങ്ങിയതെന്നുമാണ് സുഭാഷിൻ്റെ വിശദീകരണം.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026