BREAKING NEWS

‘മറ്റൊരാളുടെ പങ്കാളിയെ അടിച്ചുമാറ്റരുത്; ഇതും നെഹ്‌റുവിന്റെ തെറ്റാണ് എന്ന് തുടങ്ങാത്ത പിക്കപ്പ് ലൈനുകൾ ഉപയോഗിക്കൂ; ഡേറ്റിങ് പങ്കാളിയുടെ പേഴ്‌സിൽ തൊടരുത്’- മോദി,അമിത് ഷാ, നിർമ്മലാ സീതാരാമൻ എന്നിവർക്ക് ഡേറ്റിങ് ഉപദേശവുമായി അഭിജീത്ത് ദിപ്‌കെ

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിജെപി നേതാക്കൾക്ക് രസകരമായ ‘ഡേറ്റിങ് ഉപദേശ’ങ്ങളുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രധാന ബിജെപി നേതാക്കളെ പരിഹസിച്ചുകൊണ്ട് ദിപ്‌കെ ‘ഡേറ്റിങ് അഡ്വൈസ്’ നൽകിയത്. ‘ആസ്‌ക് മി എ ക്വസ്റ്റ്യൻ’ എന്ന പോസ്റ്റിന് ഫോളോവർമാർ നൽകിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഡേറ്റിങ് ഉപദേശം എന്താണെന്നായിരുന്നു ഒരു ചോദ്യം. ഇതിന് ‘ഇതും നെഹ്‌റുവിന്റെ തെറ്റാണ്’ എന്ന് തുടങ്ങാത്ത പിക്കപ്പ് ലൈനുകൾ ഉപയോഗിച്ച് ശ്രമിക്കണമെന്നായിരുന്നു ദിപ്‌കെയുടെ പരിഹാസ മറുപടി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ഡേറ്റിങ് അഡ്വൈസ് എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. ‘മറ്റൊരാളുടെ പങ്കാളിയെ അടിച്ചുമാറ്റരുത്’ എന്നായിരുന്നു ഇതിന് ദിപ്‌കെ നൽകിയ മറുപടി. മറ്റ് പാർട്ടികളിൽനിന്നുള്ള എംപിമാരെയും എംഎൽഎമാരെയും ബിജെപിയിലേക്ക് എത്തിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു പരാമർശം.

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെക്കുറിച്ചുള്ള ചോദ്യത്തിനും ദിപ്‌കെ രാഷ്ട്രീയ പരിഹാസം കലർത്തിയായിരുന്നു മറുപടി നൽകിയത്. ഡേറ്റിങ് പങ്കാളിയുടെ പേഴ്‌സിൽ തൊടരുതെന്നായിരുന്നു നിർമലാ സീതാരാമന് നൽകിയ ‘ഉപദേശം’.

രാഷ്ട്രീയ വിഷയങ്ങളെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്ന ദിപ്‌കെയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ഭാഗമായാണ് പുതിയ ‘ഡേറ്റിങ് ഉപദേശങ്ങളും’ ശ്രദ്ധ നേടുന്നത്.

BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
ഷൂട്ടിങ്ങിനിടെ വൻ അപകടം; ക്രെയിനിൽനിന്ന് കാർ വാനിലേക്ക് പതിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇമ്രാൻ ഹാഷ്മി
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026