ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം മൂന്ന് എംപിമാർ ബിജെപിയിലേക്ക്. രാജ്യസഭാ എംപിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
‘തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ഞാൻ ആംആദ്മി പാർട്ടി വിട്ട് പോവുകയാണ്, അതായത്, ഞാൻ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്.’ ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എ.എ.പിയിലെ മൂന്നിൽ രണ്ട് എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്നും ഛദ്ദ അറിയിച്ചു.
‘പതിനഞ്ചു വർഷമാണ് എ.എ.പിക്കു വേണ്ടി ഞാൻ സമർപ്പിച്ചത്. ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിൽനിന്ന് പാർട്ടി അകന്നുപോയിരിക്കുന്നു. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണ് ഞാൻ. പാർട്ടി വിടുന്ന ഞാൻ ജനങ്ങളിലേക്കാണ് പോവുന്നത്.’ ഛദ്ദ പറഞ്ഞു.
ആംആദ്മി പാർട്ടി രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളിൽനിന്നും ആ പാർട്ടി ഇപ്പോൾ അകന്നിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഛദ്ദ നേരത്തേ പാർട്ടിയുമായി അകൽച്ചയിലായിരുന്നു.
ഇന്ത്യയുടെ സ്വപ്ന ഇടനാഴിക്ക് തിരിച്ചടി; വാക്ക് മാറ്റി പുതിയ കളം ചവിട്ടി തുർക്കി; വില്ലനായത് ട്രംപ്
















































