BREAKING NEWS

ലിവിങ് ബന്ധം തകര്‍ന്നതോടെ മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ചു, താമസ സ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത് യുവാവ്, പരാതിയുമായി 37കാരി

· · 1 min read
Share: Copied!

കാസർകോട്: ലിവിങ് ബന്ധം തകര്‍ന്നതോടെ മറ്റൊരു വീട്ടിലേക്ക് മാറി താമസം മാറിയ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത് യുവാവ്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 37കാരിയുടെ പരാതിയിൽ ചിത്താരി സ്വദേശി സജീറിനെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. യുവതിയും സജീറും ഒരുമിച്ചായിരുന്നു താമസം.

എന്നാൽ യുവാവുമായി തെറ്റിപ്പിരിഞ്ഞ് യുവതി മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയിരുന്നു. സജീർ ഇവിടെ എത്തി പീഡിപ്പിച്ചെന്നാണു പരാതി.സ്വന്തം വീട്ടിൽ നിന്നു പിണങ്ങിപ്പോയ യുവതി എറണാകുളത്തായിരുന്നു താമസം. ഇവിടെ വച്ചാണ് സജീറുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തത്.

പിന്നീട് സജീറുമായി തെറ്റുകയും യുവതി തിരിച്ച് കാസർകോട്ടേയ്ക്കു വരികയുമായിരുന്നു. സ്വന്തം വീട്ടിൽ പോകാതെ യുവതി കളനാട്ടെ ക്വാർട്ടേഴ്സിലായിരുന്നു താമസം. സജീർ ഇവിടെയത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നു പൊലീസ് പറഞ്ഞു.

 

BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026