BREAKING NEWS

ഭാര്യയുടെയും വീട്ടുകാരുടെയും മര്‍ദനം സഹിക്കാനായില്ല, പീഡനങ്ങൾ വിവരിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് 21 കാരന്‍ ജീവനൊടുക്കി, സുഹൃത്തിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

· · 1 min read
Share: Copied!

പൂനെ:  പൂനെയില്‍ ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസിക പീഡനത്തിൽ മനംനൊന്ത്  21കാരന്‍ ജീവനൊടുക്കി.നാസിക് ജില്ലയിലെ മാലേഗാവ് സ്വദേശി മുഹമ്മദ് സാദ് ആസിഫ് സയ്യദ് (21) ആണ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

താൻ അനുഭവിച്ച പീഡനങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്ത് ഒരു സുഹൃത്തിന് അയച്ചുകൊടുത്തതിന് ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്. സുഹ്യത്തിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും യുവാവിന്റെ മരണത്തിൽ ഭാര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

മുഹമ്മദ് സാദ് ആസിഫ് സയ്യദും ഭാര്യ കരിമുന്നീഷയും ജംബുൽവാഡി പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവർ തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ഭാര്യയും ഭാര്യ വീട്ടുക്കാരും നിരന്തരം യുവാവിനെ മർദിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

 

BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026
BREAKING NEWS
മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം
31 Oct 2026
BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026