BREAKING NEWS

“പകല്‍ മാന്യന്‍”, വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോഴിക്കോട്ട് ഫ്ലക്സ്

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഫ്ലക്സ് ബോര്‍ഡ്. പ്രസ് ക്ലബ് പരിസരത്താണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ‘ഉണ്ണിത്താന്‍ പകല്‍ മാന്യന്‍’ എന്നാണ് ഫ്ലക്‌സില്‍ എഴുതിയിരിക്കുന്നത്. വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ് ബോര്‍ഡ്. അതേസമയം, ഷാഫി പറമ്പിലിനെതിരെ ഫ്ലക്‌സ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് നാഷണല്‍ ജനതാദള്‍ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി അജ്മല്‍ തെറ്റായ പ്രചരണം നടത്തുകയാണെന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകരിലെന്നും ജനതാദള്‍ വ്യക്തമാക്കി.അജ്മലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നല്‍കി. ‘കൊള്ളാലോ ഷാഫീ, നീ ഉമ്മന്‍ ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ…’ എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡാണ് പാലക്കാട്ട് പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഫ്ലക്‌സിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇതിനിടെ ഷാഫിയെ അനുകൂലിച്ച് എംഎല്‍എമാരുടെ ഓഫീസിന് മുന്നില്‍ ഫ്ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ‘പടനയിച്ചവന്‍ ജനനായകന്‍’ എന്ന വാചകത്തോടെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്‌സ്.

BREAKING NEWS
'850 എംപിമാരുള്ള ലോക്‌സഭയിൽ പലരും വരുന്നത് കൈയടിക്കാൻ വേണ്ടി മാത്രമായിരിക്കും... 540 എംപിമാരുള്ളപ്പോൾതന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും മതിയായ അവസരം ലഭിക്കുന്നില്ല, അപ്പോഴാ അംഗസംഖ്യ ഉയർന്നത്!! രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ, അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ട...
29 Nov 2026
BREAKING NEWS
പിന്നിൽ നിന്ന് കുത്തിയവർക്കും കുത്താൻ കൂട്ടുനിന്നവർക്കും ഫ്ലക്സുകളുടെ അഭിഷേകം, നാളെ പീഡനത്തെപ്പോലും റീൽസാക്കി ആഘോഷിക്കുമോ?? നന്മമരങ്ങളല്ലേ… എന്തുമാവാമല്ലോ! ഇന്ന് കുഞ്ഞൂഞ്ഞ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ചിലരുടെയൊക്കെ കരണം അടിച്ചു പുകച്ചേനെ-രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
29 Nov 2026
BREAKING NEWS
"ഞങ്ങൾ കൂടെയുള്ളപ്പോൾ നിന്നെ മരിക്കാൻ വിടുമോ?"; ട്രാക്കിൽ ജീവനൊടുക്കാൻ കിടന്നു, "ഞാൻ യാത്രയാവുകയാണ്", മരിക്കുംമുമ്പ് ചിങ്ങവനം എസ്.ഐയെ വിളിച്ചു, ഇരുട്ടിൽ മൊബൈൽ വെളിച്ചം തേടി പോലീസ്; യുവാവിന് പുതുജീവൻ
29 Nov 2026
BREAKING NEWS
'സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം'
29 Nov 2026