ഇടുക്കി: പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്രിസ്റ്റോ (14), അരുൺ പി.ബി. (14) എന്നിവരെയാണ് കാണാതായത്.
ശബരിമലയ്ക്ക് പോകുന്ന സഹപാഠിയുടെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനായി എട്ടുപേരടങ്ങുന്ന സംഘമായാണ് വിദ്യാർഥികൾ എത്തിയത്. ചടങ്ങിനുശേഷം ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും മുങ്ങിപ്പോയതെന്നാണ് സംശയം.
വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. നാളെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് പോലീസ് അറിയിച്ചു.