കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പൊലീസിൽ പരാതിയുമായി എസ്എഫ്ഐ. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ കലാപാഹ്വാനം നടത്തിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
പ്രസംഗത്തിനിടെ മുഖ്യമന്ത്രി നടത്തിയ ‘ചോരയ്ക്ക് പകരം ചോദിക്കും’ എന്ന പരാമർശം പൊതുസമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്നതാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇത്തരം പ്രസ്താവനകൾ കലാപത്തിന് പ്രേരണ നൽകുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം.
മുന്‍വൈരാഗ്യം, അവധിക്ക് നാട്ടിലെത്തിയ 26കാരനെ വീട്ടില്‍ക്കയറി ഓടിച്ചിട്ട് വെട്ടിക്കൊന്ന് ഗുണ്ടാ സംഘം