ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു. അടൂർ സ്വദേശിനി ഗംഗ (22)യെയാണ് താവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ഒടിസി റോഡിലെ റിലെൻസി ലോഡ്ജിൽ ഇന്നു രാവിലെ 11 മണിയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23)യെ പൊലീസ് അറസ്റ്റ് ചെയ്തു.
നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നു. ബിഎസ്‌സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും തമ്മിൽ നാലു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
അടിച്ചു കയറുവാല്ലോ?! സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് രണ്ടാം തവണ വർധന, പവന് 94,160 രൂപ