BREAKING NEWS

തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു

· · 1 min read
Share: Copied!

അന്താരാഷ്ട്ര വിപണിയിൽ കനത്ത ഇടിവിനു ശേഷം സ്വർണവില ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ഔൺസിന് 3,500 ഡോളറിന് താഴേക്ക് പതിച്ച സ്വർണം ഇന്ന് വീണ്ടും 3,600 ഡോളർ മറികടന്ന് 3,650 ഡോളറിനടുത്ത് വ്യാപാരം നടത്തുന്നു.

ആഗോള ഓഹരി വിപണികളിലെ സ്ഥിരതയും ഡോളറിന്റെ ദൗർബല്യവുമാണ് സ്വർണത്തിന് പിന്തുണയാകുന്നത്. എന്നാൽ അമേരിക്കയിലെ ശക്തമായ സാമ്പത്തിക വളർച്ചയും ഉയർന്ന പണപ്പെരുപ്പവും ഡിസംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയും സ്വർണത്തിന്റെ മുന്നേറ്റത്തിന് വെല്ലുവിളിയാണ്.

മധ്യപൂർവദേശത്തെ സംഘർഷങ്ങളും വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പിന്തുണ നൽകുന്നു.
സാങ്കേതികമായി 3,600 ഡോളർ നിർണായക പിന്തുണയാണ്. 3,706 ഡോളറും 3,792 ഡോളറുമാണ് അടുത്ത പ്രധാന പ്രതിരോധ നിലവാരങ്ങൾ. 3,583 ഡോളറിന് താഴേക്ക് നീങ്ങിയാൽ വീണ്ടും വിൽപ്പന സമ്മർദം ശക്തമാകാമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
.

കഴിഞ്ഞ ആഴ്ചയിലെ കനത്ത ഇടിവിനു ശേഷമുള്ള തിരിച്ചുവരവാണിത്. എന്നാൽ വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനാൽ ഈ മുന്നേറ്റം സ്ഥിരതയാർജിക്കുമോ എന്നത് നിർണായകമാണ്.

BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026
BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
27 Nov 2026