BREAKING NEWS

സഹോദരന്മാരുടെ ഭാര്യമാർ തമ്മിൽ എന്നും വഴക്ക്, കൊലയ്ക്ക് രണ്ടു ദിവസം മുൻപും പ്രശ്നം സംസാരിച്ച് രമ്യതയിലെത്തിയിരുന്നതായി കണ്ടെത്തൽ!! സഹോദരങ്ങൾ ഭാര്യമാരെ കോടാലിക്ക് അടിച്ചു കൊലപ്പെടുത്തി, മൃതദേഹങ്ങൾ ആംബുലൻസിൽ കാട്ടിലെത്തിച്ച് കുഴിച്ചുമൂടി, നാട്ടുകാരോട് ഇരുവരും വീടുവിട്ടുപോയെന്ന് പറഞ്ഞുപരത്തി- രണ്ട് സഹോദരങ്ങളും മാതാപിതാക്കളും അറസ്റ്റിൽ

· · 1 min read
Share: Copied!

റാഞ്ചി: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ രണ്ട് സഹോദരങ്ങൾ ഭാര്യമാരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താക്കന്മാരേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾ തമ്മിലുണ്ടായിരുന്ന ദീർഘകാല തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ആംബുലൻസ് ഡ്രൈവറായ ശിവ് ശങ്കർ സാഹുവും സഹോദരൻ നവീൻ സാഹുവുമാണ് ഭാര്യമാരായ മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരെ തിങ്കളാഴ്ച കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസിൽ അയൽജില്ലയായ സിംഡേഗയിലെ വനപ്രദേശത്ത് എത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. ഗുംല പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമയാണ് ഇക്കാര്യം അറിയിച്ചത്.

ഇരുവരുടെയും ഭാര്യമാർ തമ്മിൽ ഏറെക്കാലമായി തർക്കം നിലനിന്നിരുന്നു. ഇതിൽ സഹോദരന്മാർ അസ്വസ്ഥരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സ്ത്രീകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഒത്തുതീർപ്പിലെത്തിയിരുന്നു.

ചൊവ്വാഴ്ച ചോദ്യം ചെയ്തപ്പോൾ ഭാര്യമാർ അറിയിക്കാതെ വീടുവിട്ടുപോയെന്നാണ് സഹോദരങ്ങൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനിടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പിടിഐയോട് പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊല്ലപ്പെട്ട സ്ത്രീകളുടെ കുടുംബാംഗങ്ങൾ അവരുമായി ഫോണിൽ സംസാരിച്ചിരുന്നു. ആ സമയത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

BREAKING NEWS
കളമശ്ശേരി സ്പാ പീഡനക്കേസ് പ്രതി ശ്രീരാജുമായി കിഷോറിന് ബിസിനസ് ബന്ധം...കയ്യിൽ ആറോളം ബാങ്ക് അക്കൗണ്ടുകൾ!! നഗരമധ്യത്തിൽ മൂന്നുനില കെട്ടിടത്തിനു പുറത്ത് 'ഹോം സ്റ്റേ' എന്ന് ബോർഡ് സ്ഥാപിച്ച് അനാശാസ്യ കേന്ദ്രം- ഏജന്റുമാർക്ക് പിന്നാലെ ഉടമകളായ ദമ്പതികൾ പിടിയിൽ,
27 Nov 2026
BREAKING NEWS
‘എന്റെ ഫോൺ ചോർത്തുന്നുണ്ട്; ഞാൻ നിരീക്ഷണത്തിലാണ്; ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ കാര്യങ്ങൾ തെറ്റിച്ചുപറയാറുമുണ്ട് ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ
27 Nov 2026
BREAKING NEWS
ഫോണിൽ വിളിച്ച് കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി; പിടിച്ചെടുത്ത സ്വർണം നികുതി മാത്രം ഈടാക്കി പാവപ്പെട്ടവർക്ക് 12.5 പവൻ വീതം നൽകുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
27 Nov 2026
BREAKING NEWS
കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സൈന്യം
27 Nov 2026