BREAKING NEWS

ഷെയ്ഖ് ഹസീനയുടെ ഒരു മുടിയിഴയ്ക്കു പോലും പോറലേറ്റാൽ അതിന്റെ ഉത്തരവാദിത്തം താരിഖ് റഹ്മാനും സർക്കാരും; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ!! ബംഗ്ലാദേശിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന നിമിഷം തന്നെ അവർ അറസ്റ്റിലാകും, നിയമം അതിന്റെ വഴിക്ക് നീങ്ങും” വിദേശകാര്യമന്ത്രി

· · 1 min read
Share: Copied!

ന്യൂയോർക്ക്: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ സർക്കാരിന് കർശന മുന്നറിയിപ്പുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. ഹസീനയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം താരിഖ് റഹ്മാന്റെ സർക്കാരിനായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂയോർക്കിൽ നടന്ന ‘ബംഗ്ലാദേശ് ഫ്യൂച്ചർ’ സെമിനാറിൽ സംസാരിക്കുകയായിരുന്നു റൂബിൻ. “ഷെയ്ഖ് ഹസീനയുടെ ഒരു മുടിയിഴയ്ക്കുപോലും പോറലേറ്റാൽ അതിന്റെ ഉത്തരവാദിത്തം അവർക്കും അവർക്ക് മാത്രമായിരിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 2002 മുതൽ 2004 വരെ പെന്റഗണിൽ സേവനമനുഷ്ഠിച്ചിട്ടുള്ള റൂബിൻ, ബംഗ്ലാദേശിലെ അമേരിക്കൻ അംബാസഡറും മറ്റ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഇതേ സന്ദേശം ധാക്കയിലെ ഭരണകൂടത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ നിലവിലെ അധികാരികളുമായി ഇന്ത്യ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും ഷെയ്ഖ് ഹസീനയ്ക്ക് തുടർന്നും പിന്തുണ നൽകണമെന്നും റൂബിൻ ആവശ്യപ്പെട്ടു. ഹസീനയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതേസമയം ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് പദ്ധതിയെന്ന് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റൂബിന്റെ പ്രതികരണം. ന്യൂയോർക്കിൽ നടന്ന സെമിനാറിൽ മുഖ്യാതിഥിയായി ഓൺലൈനിലൂടെ പങ്കെടുത്ത ഹസീന, 2024ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിട്ടശേഷം ഇന്ത്യയിലാണ് കഴിയുന്നത്.

1971ൽ പാക്കിസ്ഥാനിൽനിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികദിനമായ വിജയ് ദിവസ് അഥവാ വിജയദിനത്തിലാണ് മടങ്ങിവരാൻ ഉദ്ദേശിക്കുന്നതെന്ന് അവാമി ലീഗ് നേതാവായ ഹസീന നേരത്തെ അറിയിച്ചിരുന്നു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിന്റെ വിമാനത്തിലാണ് ഷെയ്ഖ് ഹസീനയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും അതിനാൽ ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് മടങ്ങാൻ സർക്കാർ വിമാനയാത്രാ സൗകര്യം ഒരുക്കണമെന്നുമാണ് ഹസീന ആവശ്യപ്പെട്ടത്. ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഭരണഘടനാവിരുദ്ധമായ സാഹചര്യത്തിൽ തന്നെ രാജ്യത്തുനിന്ന് പുറത്താക്കിയതിനാൽ ഡിസംബർ 16ലെ വിജയദിനത്തിൽ തിരിച്ചെത്താനുള്ള സൗകര്യം ഒരുക്കേണ്ടത് നിലവിലെ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വക്താവ് പറഞ്ഞു. ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ മടങ്ങാനാണ് ഹസീന ആഗ്രഹിക്കുന്നത്. ഇതിനുപുറമെ, രാജ്യം വിട്ടതിന് പിന്നാലെ റദ്ദാക്കിയ യാത്രാരേഖകളും മറ്റ് ആവശ്യമായ ഔദ്യോഗിക രേഖകളും പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഹസീന തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷമ ഒബൈദ് ഇസ്ലാമിന്റെ നിലപാട്. ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അവരെ തിരിച്ചുകൊണ്ടുവരുന്നതിനായി ഇന്ത്യയുമായി വിമാനസൗകര്യം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ബംഗ്ലാദേശിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന നിമിഷം തന്നെ അവരെ അറസ്റ്റ് ചെയ്യും. തുടർന്ന് ജയിലിലേക്ക് മാറ്റും. നിയമം അതിന്റെ വഴിക്ക് നീങ്ങും” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹസീനയുടെ തിരിച്ചുവരവ്, അവരുടെ സുരക്ഷ, ഇന്ത്യയുടെ നിലപാട്, ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടവുമായുള്ള നയതന്ത്രബന്ധം എന്നിവയെല്ലാം വരും ദിവസങ്ങളിൽ പ്രാധാന്യമേറിയ രാഷ്ട്രീയ-നയതന്ത്ര വിഷയങ്ങളാകുമെന്നാണ് വിലയിരുത്തൽ.

BREAKING NEWS
കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സൈന്യം
27 Nov 2026
BREAKING NEWS
എൻവിഡിയയുടെ ഓഹരിമൂല്യത്തിലുണ്ടാകുന്ന ഇടിവ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക, എഐ രംഗത്ത് ചൈനയുമായുള്ള മത്സരത്തിൽ യുഎസിനു മുൻതൂക്കം നിലനിർത്താൻ എൻവിഡിയയുടെ 'തലച്ചോർ' അത്യാവശ്യം!! സ്വന്തം ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ ജെൻസൻ ഹുവാങ്ങിനെ തിരിച്ചെത്തിക്കാൻ ട്രംപിന്റെ ഇട...
27 Nov 2026
BREAKING NEWS
കുടുംബ പ്രശ്നത്തെ തുടർന്ന് 20 കാരൻ ജീവനൊടുക്കി, സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് 19 കാരിയും ജീവനൊടുക്കി, യുവാവിന്റെ മരണവിവരമറിഞ്ഞതു മുതൽ യുവതിയെ കാണാനില്ല, തിരച്ചിലിനൊടുവിൽ മറ്റൊരു പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ
27 Nov 2026
BREAKING NEWS
സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചു, തന്റെ ന​ഗ്ന ചിത്രങ്ങളെന്നു വിശ്വസിപ്പിച്ച് മറ്റു സ്ത്രീകളുടെ നഗ്നവീഡിയോകൾ അയച്ചു നൽകി, പിന്നാലെ യുവതികളുടെ വീഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി- കണ്ണൂർ സ്വദേശി അറസ്റ്റിൽ
27 Nov 2026