BREAKING NEWS

വയറ്റിൽ സ്വയം കത്തി കുത്തിയിറക്കി, കഴുത്തും കൈയും മുറിച്ചു; ബെംഗളൂരുവിൽ 40-കാരന്റെ ആത്മഹത്യാശ്രമം; നില അതീവഗുരുതരം

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിൽ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച 40-കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അസം സ്വദേശിയായ ബബ്ലുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വയറ്റിലും കഴുത്തിലും കൈകളിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെലമംഗല താലൂക്കിലെ ശാന്തിനഗറിലാണ് സംഭവം. ഭാര്യ ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു ഇയാൾ സ്വയം മുറിവേൽപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അമിതമായ രക്തസ്രാവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ബബ്ലുവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല... കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും!! ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം, തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യ...
26 Nov 2026
BREAKING NEWS
പിടിച്ചുകയറി; കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്; സംസ്ഥാനത്ത് പവന് ₹1,920 വർധിച്ചു
26 Nov 2026
BREAKING NEWS
'ഫോണിന്റെ പാസ്കോഡ് കൈമാറണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ തുറക്കാനാവുന്നില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയിൽ, നിയമവശം പരിശോധിക്കാൻ അമിക്കസ് ക്യൂറി
26 Nov 2026
BREAKING NEWS
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ, വിശദ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായപ്പോൾ കണ്ടെത്തിയത് ശരീരത്തിൽ അപകടകരമായ അളവിൽ ഈയം! ഒടുവിലത് തെളിഞ്ഞു, 8 കോടി രൂപയുടെ സ്വത്തിനും ഇൻഷുറൻസ് തുകയ്ക്കും വേണ്ടി ഭർത്താവിനും മകനും വിഷം നൽകി! ഭാര്യ അറസ്റ്റിൽ
26 Nov 2026