BREAKING NEWS

‘അങ്ങനെയങ്ങ് വിടാൻ പറ്റുമോ?’; വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരേ അപ്പീലുമായി കാലടി സർവകലാശാല

· · 1 min read
Share: Copied!

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീലുമായി സർവകലാശാല. ഉത്തരവ് നടപ്പാക്കിയാൽ സർവകലാശാലയുടെ പ്രവർത്തനത്തെയും അച്ചടക്ക സംവിധാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സർവകലാശാലയുടെ വാദം.

വൈസ് ചാൻസലർ സിസാ തോമസിനെതിരേ പ്രതിഷേധിച്ചതിനെ തുടർന്നാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരേ വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സസ്‌പെൻഷൻ റദ്ദാക്കിയത്.

വിദ്യാർഥികളുടെ സസ്‌പെൻഷനും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും കോടതി റദ്ദാക്കിയിരുന്നു. വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കാനും 10 വിദ്യാർഥികൾക്കായി ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്താനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരുന്നു.

സിൻഡിക്കേറ്റ് നിയോഗിച്ച സമിതിയുടെ അന്വേഷണം ഏകപക്ഷീയമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ, സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെയും അച്ചടക്കത്തെയും ബാധിക്കുമെന്ന നിലപാടിലാണ് അധികൃതർ അപ്പീലുമായി മുന്നോട്ടുപോകുന്നത്. സർവകലാശാല നൽകിയ അപ്പീൽ ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്; തോക്ക് പൊലീസ് കസ്റ്റഡിയിൽ; വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്ക്

BREAKING NEWS
പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്; തോക്ക് പൊലീസ് കസ്റ്റഡിയിൽ; വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്ക്
24 Nov 2026
BREAKING NEWS
"ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്; ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല" :ചാണ്ടി ഉമ്മൻ
24 Nov 2026
BREAKING NEWS
ഹിജാബ് ധരിക്കാതെ പാട്ടുപാടി, വീഡിയോ യൂട്യൂബിലിട്ടു; ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി
24 Nov 2026
BREAKING NEWS
'പപ്പയുടെ സുരക്ഷ പിൻവലിച്ചത് കൊല്ലാൻ സാഹചര്യമൊരുക്കാൻ'; രാജീവ് ഗാന്ധിയുടെ വധത്തിൽ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
24 Nov 2026