BREAKING NEWS

‘തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി’; ഇടുക്കിയിൽ എൻജിനിയറിങ് കോളേജ് ബസ് ഡ്രൈവർ അറസ്റ്റിൽ; പുലർച്ചെ നേരിട്ടെത്തി നടപടിയെടുത്ത് ജില്ലാ പോലീസ് മേധാവി; റോയ് കുടുങ്ങിയത് സുപ്രീംകോടതി ഉത്തരവിൽ

· · 1 min read
Share: Copied!

ചെറുതോണി: പൊതുസ്ഥലത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയതിന് ഇടുക്കി എൻജിനിയറിങ് കോളേജിലെ ബസ് ഡ്രൈവർ റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം നേരിട്ടെത്തിയാണ് റോയിക്കെതിരേ നടപടിയെടുത്തത്.

ചെറുതോണി, പൈനാവ് ഉൾപ്പെടെയുള്ള മേഖലകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്ക് റോയ് ദിവസവും ഭക്ഷണം നൽകിവരികയായിരുന്നു. ഇത്തരത്തിൽ ഭക്ഷണം നൽകുന്നതുകൊണ്ടാണ് നായ്ക്കൾ അക്രമാസക്തരാകാത്തതെന്നാണ് റോയിയുടെ വാദം. എന്നാൽ പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെതിരേ അധികൃതർ നേരത്തേയും റോയിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചും ഭക്ഷണം നൽകുന്നത് തുടരുകയായിരുന്നു.

സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പൊതുനിരത്തുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കിയിട്ടുണ്ട്. പകരം ഓരോ മുനിസിപ്പൽ വാർഡിലും പ്രത്യേക ഭക്ഷണസ്ഥലങ്ങൾ ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കോടതി നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പ്രകാരം നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശങ്ങൾ ബാധകമാക്കിയ കോടതി, തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവുകൾ നടപ്പാക്കാനും നിരീക്ഷിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റോയിക്കെതിരേ നടപടിയെടുത്തതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. കോവിഡ് കാലത്താണ് റോയ് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു പ്രവർത്തനം ആരംഭിച്ചതെന്ന് റോയ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ ഭക്ഷണം നൽകി തുടങ്ങിയതോടെ എല്ലാ ദിവസവും ഇതേ സമയത്ത് നായ്ക്കൾ ഈ സ്ഥലത്ത് എത്താൻ തുടങ്ങി. ഇതോടെ ഭക്ഷണം നൽകുന്നതിൽനിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമായെന്നും റോയ് പറയുന്നു.

അതേസമയം, തെരുവുനായ്ക്കളെ പ്രദേശത്തുനിന്ന് മാറ്റുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സംവിധാനങ്ങൾ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

മെസ്സിയുടെ പേരിൽ സ്പോൺസർഷിപ്പ് തട്ടിപ്പ്; 2 കോടിയുടെ ഇടപാടിൽ കുടുങ്ങി ഷറഫലി; മുൻ മന്ത്രി അബ്ദുറഹിമാനും പ്രതിപ്പട്ടികയിൽ;റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിൽ SIT

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026