BREAKING NEWS

പി.ജയരാജനെ തിരിച്ചടിച്ച് ഇ.പി; തന്റെ നേർക്കെറിഞ്ഞ അതേ ആയുധം; ‘മാങ്കുളത്തെ റിസോർട്ടിൽ പി. ജെയ്ക്ക് ഓഹരി, സ്വർണക്കടത്ത് സംഘവുമായും ക്വട്ടേഷൻ സംഘങ്ങളുമായും ബന്ധം, പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും ഇതേയാൾ തന്നെ’; പാർട്ടിക്ക് നല്കിയ കത്തിലെ വിവരങ്ങൾ പുറത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി. ജയരാജൻ പാർട്ടിക്ക് നൽകിയ കത്തിലെ വിവരങ്ങൾ പുറത്തുവന്നു. ഇടുക്കിയിലെ മാങ്കുളത്തുള്ള റിസോർട്ടിൽ പി. ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ഇപിയുടെ പ്രധാന ആരോപണം. സ്വർണക്കടത്ത് സംഘത്തിലെ ഒരാൾക്കും റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്നും ദുബായിൽ നടന്ന ബോർഡ് യോഗത്തിൽ പി. ജയരാജൻ അധ്യക്ഷനായിരുന്നുവെന്നും കത്തിൽ പറയുന്നു. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇപി ചൂണ്ടിക്കാട്ടുന്നു.

പി. ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി. ജയരാജനാണെന്നാണ് ഇപിയുടെ മറ്റൊരു ആരോപണം. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിക്ക് പിന്നിൽ പി. ജയരാജനാണെന്നും വനിതാ നേതാവിന്റെ പരാതി അദ്ദേഹം എഴുതി വാങ്ങിയതാണെന്നും കത്തിൽ ആരോപിക്കുന്നു. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പി. ജയരാജൻ അപവാദപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരായ കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചെന്നും ഇപി ആരോപിക്കുന്നുണ്ട്.

പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പി. ജയരാജൻ എഴുതി നൽകിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ക്വട്ടേഷൻ സംഘങ്ങളുമായി പി. ജയരാജന് ബന്ധമുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും സിപിഎം നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ പി. ജയരാജന്റെ കീഴിൽ നവമാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.

അതേസമയം, ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട്ട് വിവാദവും പി. ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.

കേംബ്രിഡ്ജ് ചരിത്രം കുറിക്കുന്നു: ബ്രിട്ടീഷ് ജനതയ്ക്കായി യുകെയിലെ ആദ്യ കേരള പ്രദര്‍ശനം ഡിസംബര്‍ 12-ന്

BREAKING NEWS
കേംബ്രിഡ്ജ് ചരിത്രം കുറിക്കുന്നു: ബ്രിട്ടീഷ് ജനതയ്ക്കായി യുകെയിലെ ആദ്യ കേരള പ്രദര്‍ശനം ഡിസംബര്‍ 12-ന്
23 Nov 2026
BREAKING NEWS
’എല്ലാവരും സൂക്ഷിച്ചോ’! വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ കൈമാറരുത്, ഉപയോഗശേഷം ലോഗ് ഔട്ട് നിർബന്ധം
23 Nov 2026
BREAKING NEWS
വൈദേകത്തിൽ കുരുങ്ങി ഇ.പി; വിവാദം വീണ്ടും കത്തുന്നു; ’അനധികൃത സ്വത്ത് സമ്പാദനമോ വഴിവിട്ട ഇടപെടലോ നടന്നെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കണ പരാതിയുമായി പി. ജയരാജൻ; പാർട്ടിതല അന്വേഷണത്തിന് സിപിഎം തീരുമാനം
23 Nov 2026
BREAKING NEWS
വിദ്യാർഥിനികൾക്കു നേരെ നഗ്നതാപ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവ്; 50,000 രൂപ പിഴയും, ജാമ്യം അനുവദിച്ചു
23 Nov 2026