BREAKING NEWS

’എല്ലാവരും സൂക്ഷിച്ചോ’! വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ കൈമാറരുത്, ഉപയോഗശേഷം ലോഗ് ഔട്ട് നിർബന്ധം

· · 1 min read
Share: Copied!

ഡൽഹി: വാട്‌സ്ആപ്പ് ഉപയോഗത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗികവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് മുന്നറിയിപ്പ്. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സജീവമായ വാട്‌സ്ആപ്പ് വെബ് സെഷനുകൾ ഉപയോഗിച്ച് അക്കൗണ്ട് ഉടമ അറിയാതെ സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാൻ സൈബർ കുറ്റവാളികൾക്ക് കഴിയുമെന്നാണ് മുന്നറിയിപ്പ്.

ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ പങ്കുവയ്ക്കരുതെന്നും കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം നിർദേശിച്ചിട്ടുണ്ട്. പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് തുറക്കുന്നവർ ജോലി പൂർത്തിയായ ഉടൻ അക്കൗണ്ടിൽനിന്ന് ലോഗ് ഔട്ട് ചെയ്യണം. ലോഗ് ഔട്ട് ചെയ്യാതെ സെഷൻ സജീവമായി തുടരുന്നത് അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

BREAKING NEWS
കേംബ്രിഡ്ജ് ചരിത്രം കുറിക്കുന്നു: ബ്രിട്ടീഷ് ജനതയ്ക്കായി യുകെയിലെ ആദ്യ കേരള പ്രദര്‍ശനം ഡിസംബര്‍ 12-ന്
23 Nov 2026
BREAKING NEWS
വൈദേകത്തിൽ കുരുങ്ങി ഇ.പി; വിവാദം വീണ്ടും കത്തുന്നു; ’അനധികൃത സ്വത്ത് സമ്പാദനമോ വഴിവിട്ട ഇടപെടലോ നടന്നെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കണ പരാതിയുമായി പി. ജയരാജൻ; പാർട്ടിതല അന്വേഷണത്തിന് സിപിഎം തീരുമാനം
23 Nov 2026
BREAKING NEWS
വിദ്യാർഥിനികൾക്കു നേരെ നഗ്നതാപ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവ്; 50,000 രൂപ പിഴയും, ജാമ്യം അനുവദിച്ചു
23 Nov 2026
BREAKING NEWS
'നിയമം അറിയാതെ ബാഹുബലിയാകാൻ നോക്കരുത്'; ബിഹാർ ജഡ്ജിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
23 Nov 2026