BREAKING NEWS

ശബരിമലയിൽ എന്താണ് സംഭവിക്കുന്നത്? ബുക്ക് ചെയ്തത് ലക്ഷങ്ങൾ, ദർശനത്തിനെത്തിയത് പകുതിയോളം മാത്രം; 47 ശതമാനം ഭക്തരുടെ കുറവ്; വെർച്വൽ ക്യൂ ബുക്ക് ചെയ്ത് മുങ്ങുന്നവരെ തേടി പോലീസ്

· · 1 min read
Share: Copied!

പമ്പ: ശബരിമല തീർഥാടനം തുടങ്ങി ആറുദിവസം പിന്നിടുമ്പോഴും ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഭക്തരുടെ എണ്ണത്തിൽ പകുതിയോളം ഇടിവുണ്ടായതോടെയാണ് വിഷയം അന്വേഷിക്കാൻ പോലീസ് ഒരുങ്ങുന്നത്. മാതൃഭൂമി ന്യൂസ് നേരത്തേ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ പമ്പ പോലീസ് സ്വമേധയാ അന്വേഷണം നടത്താൻ തീരുമാനിച്ചു. വെർച്വൽ ക്യൂ വഴി ദർശനത്തിന് സ്ലോട്ട് ബുക്ക് ചെയ്തിട്ടും ഭക്തർ എത്താത്തതിന്റെ കാരണമാണ് പോലീസ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ബുക്കിങ് നടത്തിയവരുടെ പൂർണവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് പോലീസ് ഔദ്യോഗികമായി കത്ത് നൽകി.

ശബരിമല നട തുറന്ന ശേഷമുള്ള ആദ്യ ആറുദിവസങ്ങളിൽ 1,07,071 ഭക്തർ മാത്രമാണ് ദർശനത്തിനായി സന്നിധാനത്തെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,05,015 പേർ ദർശനം നടത്തിയിരുന്നു. കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർണമായും തീർന്നതായാണ് നേരത്തേ റിപ്പോർട്ടുകൾ വന്നത്. സ്ലോട്ടുകൾ മുഴുവൻ ബുക്ക് ചെയ്തിട്ടും ഭക്തർ എത്താത്തത് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുള്ള നിരവധി ഭക്തർക്ക് ദർശനത്തിന് ആഗ്രഹമുണ്ടെങ്കിലും സ്ലോട്ടുകൾ ലഭിക്കാത്തതിനാൽ എത്താനാകാത്ത സാഹചര്യവുമുണ്ട്.

ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്തതിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. വ്യാപാരികളോ ഏജൻസികളോ കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കും. ബുക്ക് ചെയ്ത് എത്താതിരുന്നവർ തമ്മിൽ ബന്ധമുണ്ടോയെന്നും അവർ ഒരേ പ്രദേശത്തുള്ളവരാണോയെന്നും ഏത് സമയത്താണ് ബുക്കിങ് നടത്തിയതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കും. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെയായിരിക്കും തുടർനടപടികൾ. മുൻവർഷങ്ങളിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ ദർശനത്തിനെത്തിയവരുടെ ശതമാനവും ഇത്തവണത്തെ കണക്കുകളും പോലീസ് താരതമ്യം ചെയ്യും. കഴിഞ്ഞ വർഷം കൂടുതലായിരുന്ന സ്പോട്ട് ബുക്കിങ്ങിന്റെ കണക്കുകളും ഇത്തവണത്തെ സാഹചര്യവും പരിശോധിക്കും.

തീർഥാടകരുടെ എണ്ണത്തിലുണ്ടായ ഇടിവ് ശബരിമലയിലെ അപ്പം, അരവണ വിൽപ്പനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പോലീസിന്റെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ആവശ്യപ്പെട്ട വിവരങ്ങൾ വേഗത്തിൽ കൈമാറുമെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

പ്രതിസന്ധിക്ക് താത്കാലിക പരിഹാരമെന്ന നിലയിൽ നവംബർ 30 വരെ 5,000 അധിക സ്ലോട്ടുകൾ അനുവദിക്കാനാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമേ ദിവസവും 1,000 സ്ലോട്ടുകൾ വീതം വിവിധ സമയങ്ങളിലായി തുറന്നുനൽകുന്ന ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കുന്നത് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന വിലയിരുത്തലുമുണ്ട്.

BREAKING NEWS
‘തൃഷ ഞങ്ങടെ നേതാവ്’; ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ തമിഴ്‌നാട്ടിൽ പുതിയ സംഘടന; ജയലളിതയുടെ പദവി നൽകി ആരാധകർ
23 Nov 2026
BREAKING NEWS
'ഉണ്ണിത്താൻ സ്‌മോൾ ബോയ്, മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിൽ?'; ഷാഫിക്കായി രംഗത്തിറങ്ങി എ ഗ്രൂപ്പ്, കോൺഗ്രസിൽ പരസ്യപ്പോര്
23 Nov 2026
BREAKING NEWS
ആശുപത്രി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി; ചോദ്യംചെയ്തപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; പിന്നാലെ പോലീസ് പിടിയിൽ! മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീകളാണ് അരൂരിൽ അറസ്റ്റിലായത്; മാളയിലെ പഴയ മോഷണക്കേസിലും വാറന്റ്!
23 Nov 2026
BREAKING NEWS
‘വിധിയിൽ ആശ്വാസം, വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂരിൽ നടന്നുകൊണ്ടിരുന്ന കാര്യം’; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ; ’ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല’
23 Nov 2026