BREAKING NEWS

‘ഉണ്ണിത്താൻ സ്‌മോൾ ബോയ്, മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിൽ?’; ഷാഫിക്കായി രംഗത്തിറങ്ങി എ ഗ്രൂപ്പ്, കോൺഗ്രസിൽ പരസ്യപ്പോര്

· · 1 min read
Share: Copied!

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റ് ആറുമാസം പിന്നിടുമ്പോഴും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾക്കും പരസ്യപ്പോരിനും ശമനമില്ല. കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ എ ഗ്രൂപ്പിലെ യുവനേതാക്കൾ കടുത്ത വിമർശനവും പരിഹാസവുമായി രംഗത്തെത്തി. ഷാഫി പറമ്പിലിനെക്കുറിച്ച് ഉണ്ണിത്താൻ നടത്തിയ പരാമർശമാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ‘ഷാഫി ഏത് ഗ്രൂപ്പാണെന്ന് കേരളത്തിൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം’ എന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽക്കണ്ട് എ ഗ്രൂപ്പ് നേതാക്കളായ കെ.സി. ജോസഫ്, ബെന്നി ബെഹന്നാൻ, ഷാഫി പറമ്പിൽ എന്നിവർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും മറ്റ് പ്രധാന രാഷ്ട്രീയ നിയമനങ്ങളിലും എ ഗ്രൂപ്പിന് യാതൊരു പ്രാതിനിധ്യവും പങ്കാളിത്തവും നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിലിനെതിരെ പരാമർശം നടത്തിയത്.

ഇതോടെയാണ് എ ഗ്രൂപ്പിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ യുവനേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ണിത്താനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസ് സ്ഥാനാർഥികൾക്കായി സംസ്ഥാനത്തുടനീളം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച് സജീവമായി പ്രവർത്തിച്ച നേതാവാണ് ഷാഫി പറമ്പിലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഷാഫി പറമ്പിൽ എത്തുന്ന ഇടങ്ങളിലെല്ലാം ആളുകൾ വലിയ സ്നേഹത്തോടെ പൂക്കൾ വിതറിയാണ് സ്വീകരിക്കുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എത്തുന്ന പല സ്ഥലങ്ങളിലും ചീമുട്ട എറിഞ്ഞാണ് ആളുകൾ സ്വീകരിച്ചിട്ടുള്ളതെന്നുമാണ് യുവനേതാക്കളുടെ പരിഹാസം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണിത്താൻ പാർട്ടിക്കുവേണ്ടി എന്താണ് ചെയ്തതെന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്.

ഉണ്ണിത്താന്റെ പരാമർശങ്ങൾക്ക് മറുപടിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരു വേദിയിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന് കുടചൂടി നിൽക്കുന്ന ഷാഫി പറമ്പിലിന്റെ ചിത്രം പങ്കുവെച്ചാണ് ചില നേതാക്കൾ പ്രതിഷേധം അറിയിച്ചത്. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ രാജ്‌മോഹൻ ഉണ്ണിത്താനെ ‘സ്മോൾ ബോയ്’ എന്ന് വിശേഷിപ്പിച്ചും പരിഹസിച്ചു.

ഇതിനുപുറമേ, ഉണ്ണിത്താന്റെ മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിലാണ് പ്രവർത്തിക്കുന്നതെന്ന ചോദ്യവും നേമം ഷജീർ ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കൾ ഉയർത്തി. നേതാക്കൾ തമ്മിലുള്ള തർക്കം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായ ഏറ്റുമുട്ടലിലേക്ക് മാറിയതോടെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും ചർച്ചയാകുകയാണ്.

ആശുപത്രി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി; ചോദ്യംചെയ്തപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; പിന്നാലെ പോലീസ് പിടിയിൽ! മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീകളാണ് അരൂരിൽ അറസ്റ്റിലായത്; മാളയിലെ പഴയ മോഷണക്കേസിലും വാറന്റ്!

BREAKING NEWS
ശബരിമലയിൽ എന്താണ് സംഭവിക്കുന്നത്? ബുക്ക് ചെയ്തത് ലക്ഷങ്ങൾ, ദർശനത്തിനെത്തിയത് പകുതിയോളം മാത്രം; 47 ശതമാനം ഭക്തരുടെ കുറവ്; വെർച്വൽ ക്യൂ ബുക്ക് ചെയ്ത് മുങ്ങുന്നവരെ തേടി പോലീസ്
23 Nov 2026
BREAKING NEWS
ആശുപത്രി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി; ചോദ്യംചെയ്തപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; പിന്നാലെ പോലീസ് പിടിയിൽ! മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീകളാണ് അരൂരിൽ അറസ്റ്റിലായത്; മാളയിലെ പഴയ മോഷണക്കേസിലും വാറന്റ്!
23 Nov 2026
BREAKING NEWS
‘വിധിയിൽ ആശ്വാസം, വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂരിൽ നടന്നുകൊണ്ടിരുന്ന കാര്യം’; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ; ’ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല’
23 Nov 2026
BREAKING NEWS
മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ, 10 വർഷം മുമ്പ് കണ്ണൂരിനെ നടുക്കിയ ധനരാജ് വധക്കേസിൽ നിർണായക വിധി! മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു
23 Nov 2026