BREAKING NEWS

അടുത്തിടെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരസ്യമായി സംസാരിച്ചു… കീടനാശിനി ഉള്ളിൽച്ചെന്ന് എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ!! ഭക്ഷ്യവിഷബാധയെന്ന് പാർട്ടി… എംഎൽഎയുടെ ശരീരത്തിൽ കീടനാശിനി എങ്ങനെയെത്തിയെന്നറിയാൻ അന്വേഷണം

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹിംഗൽഗഞ്ചിൽ നിന്നുള്ള ബിജെപി എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ. കീടനാശിനി ഉള്ളിൽച്ചെന്നതിനെ തുടർന്നാണ് ആരോഗ്യനില വഷളായതെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഞായറാഴ്ച സർക്കാർ നിയന്ത്രണത്തിലുള്ള ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രേഖ നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്.

നവംബർ 21ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രേഖയ്ക്ക് വീട്ടിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടത്. ആദ്യം ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ എൻഡിടിവിക്ക് ലഭിച്ച മെഡിക്കോ ലീഗൽ റിപ്പോർട്ടിൽ വീട്ടുവളപ്പിൽവെച്ച് കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കീടനാശിനി ഉള്ളിൽച്ചെന്നതായാണ് സംശയം പ്രകടിപ്പിക്കുന്നത്. ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനിയാണ് ഇവർ കഴിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നിലവിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് രേഖ ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നും കണ്ണുകൾ തുറന്നിട്ടില്ലെന്നും മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ രേഖയുടെ ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടർച്ചയായി വിവരങ്ങൾ തേടുന്നുണ്ടെന്നും പശ്ചിമ ബംഗാൾ ആരോഗ്യമന്ത്രി ശരദ്വത് മുഖർജി പ്രതികരിച്ചു. കൂടാതെ കീടനാശിനി ഉള്ളിൽച്ചെന്നെന്ന മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ മന്ത്രി നിഷേധിച്ചു. ഭക്ഷ്യവിഷബാധയാണ് രേഖയുടെ ആരോഗ്യനില മോശമാകാൻ കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം രേഖയുടെ ശരീരത്തിൽ കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കീടനാശിനി എത്തിയതെങ്ങനെയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിംഗൽഗഞ്ചിലെ വീട്ടിൽവെച്ചാണ് രേഖയ്ക്ക് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യനില അതിവേഗം വഷളായതോടെ കുടുംബാംഗങ്ങൾ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്ന് ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബസിർഹട്ട് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച രേഖയ്ക്ക് ഏകദേശം നാല് മണിക്കൂറോളം ചികിത്സ നൽകിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

2024ലെ സന്ദേശ്ഖാലി പ്രക്ഷോഭത്തിലൂടെയാണ് രേഖ പത്ര പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായത്. അന്ന് അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളിൽ രേഖ സജീവമായി പങ്കെടുത്തിരുന്നു. ഇതോടെ ദേശീയതലത്തിലും അവർ ശ്രദ്ധിക്കപ്പെട്ടു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബസിർഹട്ട് മണ്ഡലത്തിൽ നിന്ന് രേഖയെ സ്ഥാനാർഥിയാക്കിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിംഗൽഗഞ്ച് മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ച് എംഎൽഎയായി. അടുത്തിടെ ബിജെപിയുടെ ജില്ലാ നേതൃത്വത്തിനെതിരെ രേഖ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അവർ പരസ്യമായി സംസാരിച്ചിരുന്നു.

“ഇത് അത്ഭുതകരമല്ലേ? ശരിക്കും വിസ്മയിപ്പിക്കുന്ന കാര്യമാണിത്”… 150 കോടി ജനങ്ങൾ, അതിൽ മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾ സംസാരിക്കുന്നത് അവരുടേതായ ഭാഷകൾ!! ഇന്ത്യയുടെ ഭാഷാ വൈവിധ്യം അത്ഭുതപ്പെടുത്തുന്നു… മോദിയുമായുള്ള സംഭാഷണം ഓർത്തെടുത്ത് വ്‌ളാഡിമിർ പുടിൻ

BREAKING NEWS
പോപ്കോണിൽ ഉപ്പ് കുറഞ്ഞുപോയതിനെച്ചൊല്ലി കയ്യാങ്കളി, തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസറുടെ കോളറിനു കുത്തിപ്പിടിച്ചു, കൈകൾ പിടിച്ചുതിരിച്ചു, ഒളിവിൽ പോയ പെട്ടിക്കട തൊഴിലാളിക്കായി അന്വേഷണം
22 Nov 2026
BREAKING NEWS
"ഇത് അത്ഭുതകരമല്ലേ? ശരിക്കും വിസ്മയിപ്പിക്കുന്ന കാര്യമാണിത്"... 150 കോടി ജനങ്ങൾ, അതിൽ മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾ സംസാരിക്കുന്നത് അവരുടേതായ ഭാഷകൾ!! ഇന്ത്യയുടെ ഭാഷാ വൈവിധ്യം അത്ഭുതപ്പെടുത്തുന്നു... മോദിയുമായുള്ള സംഭാഷണം ഓർത്തെടുത്ത് വ്‌ളാഡിമിർ പുടിൻ
22 Nov 2026
BREAKING NEWS
’ബിജെപിയും ആർഎസ്എസും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യ ചിന്താഗതിക്കാരുമാണെന്നും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല’- അർധനാരീശ്വര ശിൽപ്പത്തിന്റെ ചിത്രം പങ്കുവച്ച് രാഹുൽ​ ​ഗാന്ധിയുടെ കുറിപ്പ്
22 Nov 2026
BREAKING NEWS
'കിളിയേ, കിളിയേ...' ;മലയാളം പാട്ടിന്റെ പശ്ചാത്തലത്തിൽ മകൾ അർഹയ്ക്ക് പത്താം പിറന്നാൾ ആശംസിച്ച് അല്ലു അർജുൻ, കുറിപ്പ് വൈറൽ; 'എന്റെ ജീവിതത്തിലെ സന്തോഷത്തിന് പിറന്നാൾ ആശംസകൾ'
22 Nov 2026