BREAKING NEWS

മക്കൾ കരഞ്ഞുകാലുപിടിച്ചിട്ടും വെറുതെവിട്ടില്ല, കരണത്ത് മാറിമാറിയടിച്ചു… ട്രെയിനിൽ രണ്ട് പെൺമക്കളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി മർദിച്ച് ജിആർപി ഉദ്യോഗസ്ഥൻ, യുവതിയുടെ തലയ്ക്ക് പരിക്ക്, മർദനത്തിൽ കലാശിച്ചത് സീറ്റുമായി ബന്ധപ്പെട്ട തർക്കം, നാലു യുവതികൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്

· · 1 min read
Share: Copied!

മൊറാദാബാദ്: ട്രെയിനിൽ രണ്ട് പെൺമക്കളുടെ മുന്നിൽവെച്ച് യുവതിയെ ആവർത്തിച്ച് മർദിക്കുന്ന സർക്കാർ റെയിൽവേ പൊലീസ് (ജിആർപി) ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മർദനത്തിനിടെ തലയ്ക്ക് പരിക്കേറ്റ യുവതിക്ക് രക്തസ്രാവമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അമ്മയെ രക്ഷിക്കാൻ പെൺമക്കൾ ഉദ്യോഗസ്ഥന് മുന്നിൽ കയറി കരഞ്ഞപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ബിഹാർ സ്വദേശിനിയായ റൂബിയാണ് മർദനത്തിനിരയായത്. ലക്ഷ്മി, ഖുഷി എന്നിവരാണ് ഇവരുടെ പെൺമക്കൾ. അമ്മയെ ഉദ്യോഗസ്ഥൻ മർദിക്കുന്നത് തടയാൻ പെൺകുട്ടികൾ പലതവണ ശ്രമിച്ചു. അമ്മയെ കെട്ടിപ്പിടിച്ചും ഉദ്യോഗസ്ഥനും അമ്മയ്ക്കുമിടയിൽ കയറി നിന്നുമാണ് അവർ മർദനം തടയാൻ ശ്രമിച്ചത്. എന്നാൽ കുട്ടികളുടെ നിലവിളിയും അപേക്ഷയും അവഗണിച്ച് ഉദ്യോഗസ്ഥൻ യുവതിയെ മർദിക്കുന്നത് തുടരുന്നതാണ് വീഡിയോയിലുള്ളത്.

ബിഹാറിലെ ദർഭംഗയിൽനിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് സർവീസ് നടത്തുന്ന ജനനായക് എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ 15211) സംഭവം. സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. ലളിത്, അജയ് എന്നീ രണ്ട് പൊലീസുകാരാണ് യുവതിയെ ആക്രമിച്ചതെന്ന് ആരോപണമുണ്ട്. യാത്രക്കാരുടെ മുന്നിൽവെച്ച് ജിആർപി ഉദ്യോഗസ്ഥൻ യുവതിയുടെ മുഖത്ത് ആവർത്തിച്ച് അടിക്കുന്നതും മറ്റു യാത്രക്കാർ ഇടപെട്ട് തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ബുധനാഴ്ച മൊറാദാബാദ് റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് ശേഷമാണ് സംഭവം നടന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ വലിയ തിരക്കായിരുന്നുവെന്നും നിരവധി യാത്രക്കാർക്ക് ഇരിക്കാൻ സീറ്റ് ലഭിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെ റൂബി ഒരു സീറ്റിൽ മുഴുവനായി കിടന്നത് മറ്റൊരു വനിതാ യാത്രക്കാരിയുമായി തർക്കത്തിന് കാരണമായെന്നാണ് റെയിൽവേയുടെ വിശദീകരണം.

തുടർന്ന് സ്ഥലത്തെത്തിയ ജിആർപി ഉദ്യോഗസ്ഥർ ഇടപെട്ടപ്പോൾ റൂബിയും പെൺമക്കളും പൊലീസുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് അധികൃതരുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ ജിആർപി കേസെടുത്തിട്ടുണ്ട്. ഇതിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു.

റൂബിയുടെ കുടുംബാംഗങ്ങൾ തങ്ങളെ ആക്രമിക്കുകയും ഒരു പൊലീസുകാരന്റെ യൂണിഫോം കീറുകയും ചെയ്തതായി മൊറാദാബാദിൽ നിന്നുള്ള രണ്ട് ജിആർപി ഉദ്യോഗസ്ഥർ രേഖാമൂലം പരാതി നൽകിയതായും റെയിൽവേ അധികൃതർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് പേർക്കെതിരെ കേസെടുത്തത്. യുവതിയെ സഹായിക്കാൻ മുന്നോട്ടുവന്ന രണ്ട് പുരുഷന്മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട ജിആർപി ഉദ്യോഗസ്ഥരെയും മറ്റ് രണ്ട് യാത്രക്കാരെയും നജീബാബാദിൽ വെച്ച് ട്രെയിനിൽനിന്ന് ഇറക്കി. തുടർന്ന് ഇവരെ നജീബാബാദ് ജിആർപി പൊലീസ് സ്റ്റേഷനിലെത്തിച്ചു. മർദനത്തിനിരയായ റൂബിയും പെൺമക്കളും ട്രെയിനിൽനിന്ന് ഇറങ്ങി ഇതേ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി. യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ പൊലീസിന്റെ നടപടിയും യാത്രക്കാരോടുള്ള പെരുമാറ്റവും സംബന്ധിച്ച് ചർച്ചകൾ ശക്തമായിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

BREAKING NEWS
ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം
22 Nov 2026
BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026
BREAKING NEWS
ആ പ്രസ്താവന എനിക്ക് നല്ലതായി തോന്നി, അതിൽ ഒരു പ്രശ്നവുമില്ല... ഇറാൻ യുദ്ധത്തെ വിമർശിച്ച ജെ.ഡി വാൻസിനോട് അതൃപ്തിയില്ല, വീണ്ടും തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഇറാനെതിരായ യുദ്ധം ആരംഭിക്കുമായിരുന്നു...ട്രംപ്!! 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെച്ചൊല്ലി വാൻസും റൂബിയോയും തമ്മിൽ മത്സരം?
22 Nov 2026
BREAKING NEWS
വർഷങ്ങൾക്ക് മുൻപ് ഒരേ സ്കൂളിൽ പഠിച്ചവർ, പൂർവവിദ്യാർഥി സം​ഗമത്തിനിടയുള്ള കണ്ടുമുട്ടൽ പ്രണയത്തിലെത്തിച്ചു, ഇടയ്ക്കുവച്ച് യുവതി സഹപാഠിയെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചുവെന്ന സംശയം, കാറിൽ വന്നിറങ്ങിയ യുവാവിനേയും യുവതിയേയും വെട്ടിക്കൊലപ്പെടുത്തി, തമിഴ്നാട്ടിൽ ക്രമസമാധാനത്തെച്ചൊല്ലി രാഷ്ട്രീയപ...
22 Nov 2026