BREAKING NEWS

‘മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരു മന്ത്രിയും മന്ത്രിക്കസേരയിൽ തുടരാൻ പാടില്ല; കഴിവില്ലാത്തവരെ മാറ്റണം’; മന്ത്രിമാർക്കെതിരെ ജി. സുധാകരൻ

· · 1 min read
Share: Copied!

ആലപ്പുഴ: മുഖ്യമന്ത്രിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കണമെന്നും കഴിവില്ലാത്ത മന്ത്രിമാരുണ്ടെങ്കിൽ അവരെ മാറ്റണമെന്നും ജി. സുധാകരൻ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരു മന്ത്രിയും മന്ത്രിക്കസേരയിൽ തുടരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയവരാണ് മന്ത്രിമാരാകുന്നത്. എന്നാൽ, അതേ മുഖ്യമന്ത്രിക്കെതിരെ പരസ്യപ്രസ്താവന നടത്തുകയാണ് ഒരു മന്ത്രി. അത്തരക്കാരനെ പുറത്താക്കണം. ഇടതും വലതും നോക്കേണ്ടിവരുന്നതുകൊണ്ടാണ് മുഖ്യമന്ത്രി അതിന് തയ്യാറാകാത്തതെന്നും സുധാകരൻ വിമർശിച്ചു.

പാർലമെന്റിൽ അംഗമായിരുന്നവർക്ക് സംസ്ഥാന സർക്കാരിൽ മന്ത്രിയാകണമെന്ന ആഗ്രഹം. ഇതൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന മന്ത്രിസഭയിലെ അംഗത്വത്തേക്കാൾ എത്രയോ വലിയ പദവിയാണ് പാർലമെന്റ് അംഗത്വമെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും സുധാകരൻ വിമർശനം ഉന്നയിച്ചു. ആലപ്പുഴ ബീച്ചിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ സുരേഷ് ഗോപി തന്റെ മണ്ഡലത്തിലെ പ്രദേശം സന്ദർശിച്ച വിവരം അറിയിച്ചില്ലെന്നാണ് സുധാകരന്റെ പരാതി. തന്നെ അറിയിക്കാതെ സ്ഥലം സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഭർത്താവിനെ അന്വേഷിച്ച് സ്പായിലെത്തി, പിന്നാലെ ഗര്‍ഭിണിയെ ക്രൂരമായി മര്‍ദിച്ച് ജീവനക്കാര്‍, കണ്ണില്‍ മുളകുപൊടി വിതറി, കൊല്ലുമെന്ന് ഭീഷണി

BREAKING NEWS
'രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം, രാമന്റെ മഹത്വം വ്യക്തമാക്കുന്ന പല ഭാ​ഗങ്ങളും ഒഴിവാക്കി; 'രാമായണ'യുടെ പ്രദർശനം നിർത്തിവയ്ക്കണം': വിശ്വഹിന്ദു പരിഷത്ത്
21 Nov 2026
BREAKING NEWS
’ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം, പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നത്? ആ സൗന്ദര്യം ആസ്വദിച്ചുനിന്നാൽ പോരേ? പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകും? ആറുമാസംകൊണ്ട് സ്ഥിതി ഇത്രത്തോളമായി’:മന്ത്രിസഭയിലെ തർക്കത്തിൽ എം.വി. ഗോവിന്ദൻ
21 Nov 2026
BREAKING NEWS
കടയിലേക്ക് നിയന്ത്രണം വിട്ട് കാർ പാഞ്ഞുകയറി; കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേർ കടയ്ക്കരകിൽ, അത്ഭുതരക്ഷ
21 Nov 2026
BREAKING NEWS
ഇതൊക്കെ പറയാന്‍ ഇയാള്‍ ആരാണ്?? ഒറ്റുകാര്‍ക്ക് പരസ്പരം രക്തഗുണം തിരിച്ചറിയാന്‍ പറ്റുമല്ലോ, ചേട്ടായി അല്പം വിശ്രമിക്ക്, അധികാരമില്ലാതെ അല്പകാലമൊന്ന് ജീവിക്കാന്‍ പറ്റുമെന്ന് തെളിയിക്ക് സാറേ, പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ ഒറ്റുകാരന്‍ ആണ് കെ വി തോമസ്- ജിന്റോ ജോണ്‍
21 Nov 2026