BREAKING NEWS

സ്വർണവിലയിലെ വൻ ഇടിവ്; വാങ്ങുന്നവർക്ക് സന്തോഷം, നിക്ഷേപകർക്ക് പേടി, പണയംവച്ചവർക്ക് പണികിട്ടുമോ? വില ഇനിയും കുറയുമോ?

· · 1 min read
Share: Copied!

കൊച്ചി: സ്വർണവിലയിലുണ്ടായ കനത്ത ഇടിവ് മലയാളികൾക്ക് ഒരേസമയം ആശ്വാസവും ആശങ്കയുമാകുന്നു. വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വിലക്കുറവ് ആശ്വാസമാകുമ്പോൾ, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് തിരിച്ചടിയായിരിക്കുകയാണ് വിലത്തകർച്ച. ഇന്നലെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 3,760 രൂപ കുറഞ്ഞതോടെ വില 92,080 രൂപയിലെത്തി. കഴിഞ്ഞ ജനുവരി 28ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള ഉയർന്ന നിരക്ക്.

റെക്കോർഡ് വിലയിൽനിന്ന് പവന് 39,080 രൂപയുടെ ഇടിവാണ് ഇതുവരെ ഉണ്ടായത്. അതായത് 29.7 ശതമാനം കുറവ്. കഴിഞ്ഞ പത്തുദിവസത്തിനിടെ മാത്രം പവന് 13,960 രൂപ കുറഞ്ഞു. ഗ്രാമിന് 11,510 രൂപയിലേക്കും വില താഴ്ന്നു. ആഭരണങ്ങൾക്കു പുറമേ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇലക്ട്രോണിക് ഗോൾഡ് റസീറ്റുകൾ (ഇജിആർ), ഡിജിറ്റൽ സ്വർണം എന്നിവയിലൂടെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ മലയാളികൾ സ്വർണത്തിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിരുന്നു. വിലയിടിവ് ഈ നിക്ഷേപങ്ങളുടെ വിപണിമൂല്യത്തിലും ഗണ്യമായ കുറവുണ്ടാക്കും.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) 5,600 ഡോളർ വരെ ഉയർന്ന സ്വർണവില ഇപ്പോൾ 3,517 ഡോളറിലേക്ക് താഴ്ന്നു. ഏകദേശം 37 ശതമാനമാണ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതിനാൽ അന്താരാഷ്ട്ര വിപണിയിലുണ്ടായ അതേ തോതിലുള്ള വിലയിടിവ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നില്ല. അതേസമയം, വെള്ളിവിലയിലും ഈ വർഷം ഇതുവരെ 60 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇനിയും താഴാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഡിസംബറിൽ ചേരുന്ന യുഎസ് കേന്ദ്രബാങ്കിന്റെ പണനയ യോഗത്തിൽ പലിശനിരക്ക് വീണ്ടും ഉയർത്തിയാൽ സ്വർണവിലയിൽ കൂടുതൽ ഇടിവുണ്ടായേക്കും. അന്താരാഷ്ട്ര വിപണിയിൽ വില 3,400 ഡോളറിലേക്ക് താഴുകയാണെങ്കിൽ സംസ്ഥാനത്ത് പവൻവില 90,000 രൂപയ്ക്കു താഴെയെത്താനും സാധ്യതയുണ്ട്. എന്നാൽ, വിലയിടിവ് മുതലെടുത്ത് നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടിയാൽ വിപണിയിൽ തിരിച്ചുകയറ്റമുണ്ടാകാം. ഡോളർ കരുത്താർജിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ ഇത്തരമൊരു നീക്കത്തിന് തയ്യാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

സ്വർണവിലയിടിവ് സ്വർണവായ്പാ മേഖലയിലും പ്രത്യാഘാതമുണ്ടാക്കും. വായ്പയ്ക്കായി ഈടായി നൽകിയ സ്വർണത്തിന്റെ വിപണിമൂല്യം കുറയുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ കൊളാറ്ററൽ മാർജിനെ ബാധിക്കും. എന്നാൽ, റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ലോൺ ടു വാല്യു (എൽടിവി) അനുപാതം ഒരു പരിധിവരെ സ്ഥാപനങ്ങൾക്ക് സംരക്ഷണമാകുന്നുണ്ട്.

സാധാരണഗതിയിൽ സ്വർണത്തിന്റെ വിപണിമൂല്യത്തിന്റെ പരമാവധി 75 ശതമാനം വരെയാണ് ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പയായി നൽകാനാകുക. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിലുണ്ടാകുന്ന വലിയ വിലയിടിവ് ഈ കണക്കുകൂട്ടലുകളെ തകിടംമറിച്ചേക്കാം.

ഉദാഹരണത്തിന്, ഒരു പവന് 1.3 ലക്ഷം രൂപ വിലയുണ്ടായിരുന്നപ്പോൾ സ്വർണം പണയംവെച്ചയാൾക്ക് അതിന്റെ 75 ശതമാനമായ 97,500 രൂപ വായ്പയായി ലഭിക്കുമായിരുന്നു. എന്നാൽ, നിലവിലെ വില 92,080 രൂപയായതോടെ ഈടായി നൽകിയ സ്വർണത്തിന്റെ വിപണിമൂല്യം വായ്പത്തുകയേക്കാൾ താഴെയായി. ഇതോടെ ബാങ്കുകളുടെ എൽടിവി അനുപാതം 100 ശതമാനത്തിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. സ്വർണവിലയിലെ തുടർചലനങ്ങൾ വായ്പാ സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ഒരുപോലെ നിർണായകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പാർലമെന്റിനുള്ളിൽ വിവാഹാഭ്യർഥന നടത്തി ഓസ്ട്രേലിയൻ എംപി; ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭാംഗങ്ങൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും സാക്ഷ്യംവഹിച്ചു; വിഡിയോ വൈറൽ

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026