BREAKING NEWS

മുഖ്യമന്ത്രിയുടെ നാട്ടുകാരനെന്നു പറഞ്ഞപ്പോൾ അടി… നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച സംഭവം, ഗുരുതര വീഴ്ചപറ്റിയെന്ന് രഹസ്യ അന്വേഷണം വിഭാഗം റിപ്പോർട്ട്!! എഎസ്ഐ ജിജോയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം

· · 1 min read
Share: Copied!

പത്തനംതിട്ട: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഎസ്ഐ ജിജോയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന് ഒടുവിൽ ആയിരുന്നു മർദ്ദനം. മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞപ്പോ പ്രകോപിതനായി മർദിച്ചെന്നാണ് ഡ്രൈവറായ വടക്കൻ പറവൂർ സ്വദേശി പ്രശാന്തിന്റെ പരാതി.

മർദ്ദനമേറ്റ ഡ്രൈവർ പ്രശാന്തിന്റെ പരാതി ഇങ്ങനെ…

ഇന്ന് പുലർച്ചെ നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് എത്തി. എറണാകുളം വടക്കൻ പറവൂരിൽ നിന്ന് തീർത്ഥാടകരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ പറഞ്ഞതനുസരിച്ച് വാഹനം സൈഡിലേക്ക് നിർത്തി തീർത്ഥാടകരെ ഇറക്കി. ഈ സമയം ചുമതലയിൽ ഉണ്ടായിരുന്ന ASI ജിജോ അവിടേക്ക് എത്തി. വന്നയുടൻ പ്രകോപിതനായി തങ്ങളോടു തട്ടിക്കയറി. വാഹന നമ്പർ കണ്ട് മട്ടാഞ്ചേരി സ്വദേശിയും തെറ്റിദ്ധരിച്ച് അവിടെവച്ച് പണി തരാമെന്ന് വെല്ലുവിളിച്ചു. താൻ വടക്കൻ പറവൂരുകാരൻ ആണെന്ന് അറിയിച്ചപ്പോൾ പ്രകോപനം ഇരട്ടിയായി.

ആദ്യ അടിയിൽ തന്നെ മൊബൈൽ വീഡിയോ പോസ് ആയതിനാൽ കൂടുതൽ ദൃശ്യങ്ങൾ എടുക്കാൻ കഴിഞ്ഞില്ല. പലതവണ മർദ്ധിച്ചൊന്നും പ്രശാന്ത് പറയുന്നു. എറണാകുളം നിന്നും ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയ്ക് എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചപറ്റി എന്ന് രഹസ്യ അന്വേഷണം വിഭാഗം റിപ്പോർട്ട് നൽകി. ഇതോടെയാണ് ശക്തമായ നടപടിക്ക് ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ പി വിജയൻ ഐപിഎസ് ഉടനടി നിർദ്ദേശം നൽകിയത്.

BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
27 Nov 2026
BREAKING NEWS
'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല, മല്ലികാ സുകുമാരന് ട്രോള്‍ മഴ
27 Nov 2026
BREAKING NEWS
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍
27 Nov 2026
BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026