BREAKING NEWS

പരിപാടിയിൽ പങ്കെടുക്കുന്നത് താനാണ്, പിന്നെ അയാളുടെ തല എന്തിനാണ് മുകളില്‍, ഇത് ശരിയല്ല, ഇങ്ങനെ ബാനർ എഴുതാൻ പാടില്ല, ബാനർ കണ്ടിട്ടല്ല ആരും വോട്ട് ചെയ്തത്- ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ: ബാനറിൽ കെ സി വേണുഗോപാൽ എംപിയുടെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയതിൽ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതായി വെച്ചുവെന്നും പങ്കെടുക്കാത്തവരുടെ വലിയ ഫോട്ടോ എന്തിനെന്നുമാണ് വിമർശനം.

സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യമെന്നും ജി സുധാകരൻ പറഞ്ഞു. കേരളോത്സവം ഉദ്ഘാടന പരിപാടിയിലാണ് വിമർശനം ഉന്നയിച്ചത്. ബാനർ കണ്ടിട്ടല്ല ആരും വോട്ട് ചെയ്തത്. ചില ബാനറുകൾ കണ്ടാൽ വോട്ട് കുറയും. ഇങ്ങനെ ബാനർ എഴുതാൻ പാടില്ല. പരിപാടിയിൽ പങ്കെടുക്കുന്നത് താനാണ് പിന്നെ പങ്കെടുക്കാത്തവരുടെ തല എന്തിനാണ് മുകളിൽ. ഇത്തരത്തിൽ ബാനറുകൾ എഴുതുന്നത് ശരിയായ കാര്യമല്ലെന്നും ജി സുധാകരൻ വേദിയിൽ പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജി സുധാകരൻ വിമർശനം ഉന്നയിച്ചു. എംഎൽഎമാരെ അറിയിക്കാതെ ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ എങ്ങനെ ധൈര്യം വന്നു എന്നാണ് ജി സുധാകരന്റെ ചോദ്യം. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിർമാണ അവലോകനത്തിനാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയിൽ എത്തിയത്.

BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
27 Nov 2026
BREAKING NEWS
'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല, മല്ലികാ സുകുമാരന് ട്രോള്‍ മഴ
27 Nov 2026
BREAKING NEWS
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍
27 Nov 2026
BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026