BREAKING NEWS

അമ്മ പുറത്തുപോയതിനാൽ സഹോദരിമാർ സ്വന്തമായി ന്യൂഡിൽസ് ഉണ്ടാക്കിക്കഴിച്ച് ഉറങ്ങാൻ കിടന്നു, അമ്മ വീട്ടിലെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന 7 വയസുകാരിയെ… പെൺകുട്ടിക്ക് ദാരുണാന്ത്യം!! മൂത്ത കുട്ടി ചികിത്സയിൽ, ഭക്ഷ്യവിഷാധയെന്ന് പ്രാഥമിക നി​ഗമനം

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പൂരിൽ വീട്ടിലുണ്ടാക്കിയ നൂഡിൽസ് കഴിച്ചതിനു പിന്നാലെ ഏഴുവയസുകാരി മരിച്ചു. കുട്ടിയുടെ മൂത്ത സഹോദരിക്ക് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നവംബർ 19നാണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് സഹോദരിമാരായ പിഹു കുമാവത്തും ദിവ്യാൻഷിയും ചേർന്ന് നൂഡിൽസ് പാകം ചെയ്ത് കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ഇരുവരും ഉറങ്ങാൻ പോയി. ഉച്ചകഴിഞ്ഞ് മൂന്നോടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് മൂത്തമകളായ ദിവ്യാൻഷി ഉറക്കമുണർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. എന്നാൽ ഇളയമകളായ പിഹു അബോധാവസ്ഥയിലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിഹു മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിവ്യാൻഷിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഭക്ഷ്യവിഷബാധയാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്. എന്നാൽ കുട്ടിയുടെ മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യക്തമാകൂ.

സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർധാനി പൊലീസ് നൂഡിൽസിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അതേസമയം, കുട്ടികളുടെ സഹോദരനായ ഗോവിന്ദ് അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

50 കാരിയെ ബലമായി വലിച്ചിഴച്ച് ആളൊഴിഞ്ഞ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിനുള്ളിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു, ശരീരത്തിന്റെ പലഭാ​ഗങ്ങളിലും ആവർത്തിച്ച് ഇടിച്ചു, നിലത്തിട്ട് ചവിട്ടി… മൃതദേഹം കോച്ചിനുള്ളിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു, സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ!! നാലു ദിവസത്തിന് ശേഷം പ്രതി പിടിയിൽ

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026