BREAKING NEWS

ഭർത്താവിന്റെ വനിതാ സുഹൃത്തിനെ കൊലപ്പെടുത്താൻ 13 ലക്ഷത്തിന്റെ ക്വട്ടേഷൻ; ജിപിഎസ് ഓണാക്കി ഭർത്താവിന്റെ യാത്ര നിരീക്ഷിച്ചു; ലൊക്കേഷൻ കൈമാറി, പിന്നാലെയെത്തി കുത്തിക്കൊന്നു; 200 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം; നാലുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

പുണെ: ഭർത്താവിന്റെ വനിതാ സുഹൃത്തിനെ കൊലപ്പെടുത്താൻ 13 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം നാലുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ വിമാനക്കമ്പനി ജീവനക്കാരിയായ വർഷ തുർക്കർ (35) കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് നടപടി. നവംബർ 14-നാണ് ഗോണ്ടിയയിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ബോണ്ട്രാനി വനമേഖലയിൽ വർഷ കൊല്ലപ്പെട്ടത്. സുഹൃത്ത് നിതേഷ് അഗർവാളിനൊപ്പം വനമേഖലയിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വർഷയെ കുത്തിക്കൊലപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ കവർച്ച ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ വർഷയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നത് അന്വേഷണത്തിൽ സംശയത്തിനിടയാക്കി. ഇതോടെ വർഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന നിതേഷിലേക്ക് അന്വേഷണം നീണ്ടു. തുടർന്നാണ് നിതേഷിന്റെ ഭാര്യ 41കാരിയായ മോന അഗർവാളിന്റെ പങ്ക് പുറത്തുവന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, ഭർത്താവ് നിതേഷും വർഷയും തമ്മിലുള്ള ബന്ധത്തിൽ മോനയ്ക്ക് സംശയമുണ്ടായിരുന്നു. ഇതോടെയാണ് വർഷയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഇതിനായി ഷാരൂഖ് പത്താനെ (33) സമീപിച്ച് 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി. ഷാരൂഖ് മറ്റ് മൂന്നുപേരെ കൊലപാതകം നടത്താൻ നിയോഗിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പുണെ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന വർഷ നാട്ടിലെത്തിയപ്പോഴാണ് നിതേഷിനൊപ്പം യാത്ര പോയത്. ഇതിനിടെ നിതേഷ് ഓടിച്ചിരുന്ന കാറിലെ ജിപിഎസ് ലൊക്കേഷൻ ഭാര്യ മോന ട്രാക്ക് ചെയ്തിരുന്നു. ഈ വിവരങ്ങൾ അക്രമികൾക്ക് കൈമാറിയതോടെ അവർ നിതേഷിന്റെയും വർഷയുടെയും യാത്ര പിന്തുടർന്നു. ബോണ്ട്രാനി വനമേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെത്തിയപ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം വർഷയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നിതേഷും വർഷയും സഞ്ചരിച്ച കാർ ബൈക്കിലെത്തിയ മൂന്നുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി 200-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. മോന അഗർവാൾ, കുനാൽ കുംഭാൽക്കർ, ഷാരൂഖ് പത്താൻ, ഇമ്രാൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026