BREAKING NEWS

ഇളയ മകന്റെ വിവാഹം ശനിയാഴ്ച; കല്യാണപ്പന്തലിൽ അലങ്കാരപ്പണി നടക്കുന്നതിനിടെ വന്നത് പിതാവിന്റെ മരണവാർത്ത

· · 1 min read
Share: Copied!

പൂച്ചാക്കൽ (ആലപ്പുഴ): ഇളയ മകന്റെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും ദുഃഖത്തിലാഴ്ത്തി. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കോലേഴത്ത് പൊന്നപ്പൻ ആചാരി (75) ആണ് മരിച്ചത്.

ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊന്നപ്പനെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ശനിയാഴ്ച (21) കാലടിയിലുള്ള യുവതിയുമായി ഇളയ മകൻ പ്രേംജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ വീട്ടിൽ പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് ദുഃഖവാർത്തയെത്തിയത്. കല്യാണപ്പന്തലിൽ അലങ്കാരപ്പണികൾ നടക്കുമ്പോഴായിരുന്നു കുടുംബത്തെ കണ്ണീരിലാഴ്ത്തിയ വിവരം ലഭിച്ചത്.

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജയ പൊന്നപ്പൻ. മക്കൾ: പ്രജീഷ്, പ്രേംജിത്ത്, പ്രവീണ. മരുമക്കൾ: വിനീത, രഞ്ചുകുമാർ.

‘നിന്നെ വെറുതെ വിടില്ലെടാ’… ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്

BREAKING NEWS
'നിന്നെ വെറുതെ വിടില്ലെടാ'... ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
20 Nov 2026
BREAKING NEWS
'കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ മേശയ്ക്കരികിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമുണ്ടാകുമായിരുന്നു; വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രിക്ക് ആ മേശയ്ക്കരികിൽ ഇരിക്കാനാകില്ല'; ട്രംപ്–ഷി–പുട്ടിൻ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി
20 Nov 2026
BREAKING NEWS
ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് കേട്ട് ഇതൊന്നും നില്‍ക്കാനാവില്ല, ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇത്, പുതിയതായൊന്നും ഐഡിയോളജിയിൽ എഴുതി ചേര്‍ത്തിട്ടില്ല, പത്മജയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി വക്താവ് യുവരാജ് ഗോകുൽ
20 Nov 2026
BREAKING NEWS
നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി ചീറിപ്പാഞ്ഞു വരുന്ന കാ​ർ നിർത്താൻ ആവശ്യപ്പെട്ടു, മുന്നോട്ടെടുക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറുപ്പിച്ചു, വന്നുവീണത് കാറിന്റെ ബോണറ്റിൽ, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് പിടികൂടി, കേസെടുത്ത് പോലീസ് വാഹനം രൂപമാറ്റം വരുത്തിയതി...
20 Nov 2026